മമ്മൂട്ടിയുടെ ഓണവിരുന്നായി ‘പുള്ളിക്കാരന്‍ സ്റ്റാറാ’ തീയേറ്ററുകളില്‍ എത്തിക്കഴിഞ്ഞു. വളരെ സുന്ദരവും ലളിതവുമായ കിടിലന്‍ ചിത്രമാണിതെന്നാണ് ആദ്യ പ്രതികരണം. ചിരിപ്പിച്ചും ചിന്തിപ്പിച്ചും പുള്ളിക്കാരന്‍ മുന്നേറുകയാണ്. സുന്ദരമായ രീതിയിലാണ് ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രേക്ഷകരെ ബോറടിപ്പിക്കാതെ കണ്ടിരുത്തുന്ന കിടിലന്‍ സിനിമ. പ്രാഞ്ചിയേട്ടന്‍ അന്റ് ദ സെയ്ന്റ് എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ഇന്നസെന്റ് - മമ്മൂട്ടി കോമ്പോ ചിരി വിടര്‍ത്തുകയാണ്. കോമഡിയുടെ കാര്യത്തില്‍ ഇരുവരും കട്ടയ്ക്ക് കട്ടയാണ്. കരഞ്ഞു കൊണ്ട് പ്രേക്ഷകരെക്കൊണ്ട് കയ്യടിപ്പിക്കുന്ന ഇക്ക മാജിക് ചിത്രത്തിലും ഉണ്ടെന്നാണ് സൂചന.
ചിത്രത്തില്‍ ടീച്ചര്‍ ട്രെയിനിംഗ് കോളജിലെ അധ്യാപകനായ രാജകുമാരന്‍ എന്ന ഇടുക്കിക്കാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വളരെ പ്രത്യേകതകളുള്ള കഥാപാത്രമാണിത്. ലൌഡ് സ്പീക്കറിന് ശേഷം മമ്മൂട്ടി ഇടുക്കി സ്വദേശിയെ സ്ക്രീനില്‍ അവതരിപ്പിക്കുന്നു എന്നതാണ് പ്രത്യേകത.
ഇന്നസെന്‍റ്, സോഹന്‍ സീനുലാല്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രതീഷ് രവി തിരക്കഥയെഴുതുന്ന ‘പുള്ളിക്കാരന്‍ സ്റ്റാറാ’യില്‍ എം ജയചന്ദ്രന്‍ ഈണമിട്ട മനോഹരമായ ഗാനങ്ങളുണ്ട്. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം.