മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ മാസ്റ്റര്‍പീസ് ചിത്രം ‘ചാര്‍ലി’ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ദുല്‍ക്കര്‍ സല്‍മാന്‍ അനശ്വരമാക്കിയ ചാര്‍ലി എന്ന ടൈറ്റില്‍ കഥാപാത്രത്തെ മാധവന്‍ തമിഴില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍വതി അവതരിപ്പിച്ച ടെസ എന്ന കഥാപാത്രത്തെ പാര്‍വതി തന്നെ തമിഴിലും അവതരിപ്പിക്കുമെന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസം മാധവന്‍ ‘ചാര്‍ലി’ കാണുകയും ദുല്‍ക്കറിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ചാര്‍ലിയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായാണ് മാധവന്‍ സിനിമ കാണാന്‍ തയ്യാറായതെന്നാണ് സൂചന.
ഈ സിനിമയുടെ ഹിന്ദി റീമേക്കും ഒരുങ്ങുന്നുണ്ട്. ഹിന്ദി പതിപ്പ് മാര്‍ട്ടിന്‍ പ്രക്കാട്ട് തന്നെ സംവിധാനം ചെയ്യുമെന്നാണ് അറിയുന്നത്.
മാധവന് ‘അലൈപായുതേ’ പോലെ മറ്റൊരു ഗംഭീര സിനിമയായിരിക്കും ചാര്‍ലിയുടെ റീമേക്കെന്നാണ് പ്രതീക്ഷകള്‍.