മലയാള സിനിമ ഏരെ ചർച്ച ചെയ്ത പ്രണയവും വിവാഹവുമായിരുന്നു ദിലീപ് - കാവ്യ ദമ്പതികളുടെത്. ദിലീപിനെതിരെ നിരവധി വെളിപ്പെടുത്തലുമായി സിനിമാ ലേഖകനായ രത്നകുമാര്‍ പല്ലിശ്ശേരി രംഗത്തെത്തുകയും ചെയ്തു. ദിലീപിന്റെ ശത്രുക്കളുടെ ലിസ്റ്റിലാണ് പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ഉള്ളതെന്ന് പല്ലിശേരി ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞു.
പൃഥ്വിയുടെ ചിത്രങ്ങൾ കൂവിത്തോൽപ്പിക്കാൻ ആളെ ഇറക്കിയെന്നും കുഞ്ചാക്കോ ബോബനെന്ന പാവത്താന്റെ ചിത്രങ്ങൾ കുറയ്ക്കാൻ പിന്നിൽ നിന്ന് ചരടുവലികൾ നടത്തിയെന്നും പല്ലിശ്ശേരി പറഞ്ഞുവെക്കുന്നു. ഇതിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് കാവ്യ മാധവനെയാണ്. അന്തരിച്ച നടൻ കൊച്ചിൻ ഹനീഫ തന്നോട് പറഞ്ഞുവെന്നാണ് പല്ലിശേരി പറയുന്നത്.
തന്നോട് കാവ്യ പൃഥ്വിരാജിനെ പറ്റി എന്താണ് അഭിപ്രായം എന്ന് ചോദിച്ചു എന്ന് കൊച്ചിൻ ഹനീഫ പറഞ്ഞിരുന്നതായി പല്ലിശേരി പറയുന്നു. എന്താണ് പൃഥിയെ കുറിച്ച് ചോദിച്ചത് എന്ന് മറുചോദ്യം ചോദിച്ചപ്പോൾ അറിഞ്ഞിരിക്കാൻ വേണ്ടിയാണ് എന്നായിരുന്നു കാവ്യയുടെ മറുപടി.
പിന്നീടാണ് കാവ്യയുടെ മനസിലിരിപ്പ് മനസിലാകുന്നതെന്നും പൃഥ്വിരാജ് ഇഷ്ടപ്പെടുകയാണെങ്കിൽ കല്യാണം കഴിക്കാമെന്ന് ഒരു ആഗ്രഹം കാവ്യയ്ക്ക് ഉണ്ടായിരുന്നുവെന്നും പല്ലിശ്ശേരി പറയുന്നു. പക്ഷേ പൃഥ്വി വേറെ ട്രാക്കിലാണ് പോയത്. കാവ്യയുടെ ആഗ്രഹം നടന്നില്ല. കാരണമെന്തെന്ന് അറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പക്ഷേ ആ സംഭവത്തിന് ശേഷം ദിലീപും പൃഥ്വിരാജും തമ്മിൽ മാനസികമായി അകന്നു എന്നതാണ് സത്യമെന്ന് പല്ലിശ്ശേരി പറയുന്നു. പൃഥ്വിയെ ദിലീപ് ശത്രുക്കളുടെ ലിസ്റ്റിലേക്ക് ചേർത്തു. - പല്ലിശേരി പറയുന്നു.