മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ സംവിധായകന്‍ ആര്‍ എസ് വിമലിന് പദ്ധതിയുണ്ടോ? അങ്ങനെയുള്ള വിവരങ്ങളൊന്നും കൃത്യമായി ലഭിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മോഹന്‍ലാലും വിമലും കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്ന് അങ്ങനെയുള്ള പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.
എന്ന് നിന്‍റെ മൊയ്തീന്‍ എന്ന മെഗാഹിറ്റിന് ശേഷം ആര്‍ എസ് വിമല്‍ എന്ന സംവിധായകന് ഡേറ്റ് നല്‍കാന്‍ സൂപ്പര്‍താരങ്ങള്‍ക്ക് ആര്‍ക്കും വിമുഖതയില്ല. എന്നാല്‍ ഇപ്പോള്‍ വിമല്‍ 100 കോടിയോളം ചെലവില്‍ ഒരുങ്ങുന്ന ‘കര്‍ണന്‍’ എന്ന സ്വപ്നപദ്ധതിക്ക് പിന്നാലെയാണ്. പൃഥ്വിരാജാണ് ചിത്രത്തില്‍ നായകനാകുന്നത്.
ആ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലിക്കിടെയാണ് വിമല്‍ മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയത്. “കഴിഞ്ഞ ദിവസം ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു സിനിമ പഠിക്കാതെ എങ്ങനെ സിനിമ ചെയ്യാന്‍ കഴിയുന്നു എന്ന്. സ്ക്രീനില്‍ മോഹന്‍ലാല്‍ എന്ന അത്ഭുതത്തെ കണ്ടിരുന്നാല്‍ മതി. അതുതന്നെയാണ് പാഠപുസ്തകം” - കൂടിക്കാഴ്ചയ്ക്ക് ശേഷം വിമല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതുതന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. കര്‍ണന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരു പ്രൊജക്ട് ആര്‍ എസ് വിമലിന്‍റെ മനസിലുണ്ടോ? അതേപ്പറ്റി അവര്‍ സംസാരിച്ചോ? വിവരങ്ങള്‍ക്കായി കാത്തിരിക്കാം.