ദൃശ്യം കണ്ട് ആദ്യം തമിഴ് റീമേക്ക് താല്‍പ്പര്യം അറിയിച്ചവരില്‍ ഒരാള്‍ വിക്രം ആയിരുന്നു. പിന്നീട് രജനീകാന്തും കമല്‍ഹാസനും ചിത്രത്തിലെ ജോര്‍ജുകുട്ടിയെ അവതരിപ്പിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു.
എന്നാല്‍ ജീത്തു ജോസഫും രജനീകാന്തും തമ്മിലായിരുന്നു ഈ സിനിമയുടെ റീമേക്ക് സംബന്ധിച്ച് അവസാനനിമിഷം വരെ ചര്‍ച്ച പുരോഗമിച്ചത്. പക്ഷേ, ദൃശ്യത്തിലേതുപോലെ ഒരു സാധാരണക്കാരന്‍റെ കഥാപാത്രത്തെ തന്‍റെ ആരാധകര്‍ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയാണ് രജനീകാന്തിനെ ഈ പ്രൊജക്ട് ഒഴിയാന്‍ പ്രേരിപ്പിച്ചത്.
പിന്നീട് കാര്യങ്ങളെല്ലാം പെട്ടെന്നായിരുന്നു. കമല്‍ഹാസന്‍ തന്നെ പ്രൊജക്ടിലേക്ക് ഫിക്സ് ചെയ്യപ്പെട്ടു.
വൈഡ് ആംഗിള്‍ ക്രിയേഷന്‍സും സുരേഷ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് തമിഴ് ദൃശ്യം നിര്‍മ്മിക്കും.
അടുത്ത പേജില്‍ -
ദൃശ്യത്തിന്‍റെ കളക്ഷന്‍ ഇതുവരെ 24 കോടി!
ദൃശ്യത്തിന് ഇതുവരെയുള്ള ഗ്രോസ് കളക്ഷന്‍ 24 കോടി രൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്ത് ഈ ദശകത്തിന്‍റെ സിനിമയായി ദൃശ്യം മാറിക്കഴിഞ്ഞു.
ഈ സിനിമയുടെ തെലുങ്ക് റീമേക്കില്‍ വെങ്കിടേഷായിരിക്കും നായകന്‍. ശ്രീപ്രിയ ചിത്രം സംവിധാനം ചെയ്യും.