കമലഹാസന്‍ ‘ഉത്തമവില്ലന്‍’!

Webdunia
ശനി, 9 നവം‌ബര്‍ 2013 (15:26 IST)
PRO
വിശ്വരൂപം സീരീസിന്‍റെ കഠിനാദ്ധ്വാനം കഴിഞ്ഞ് ഒരു കോമഡിച്ചിത്രത്തിനൊരുങ്ങുകയാണ് ഉലകനായകന്‍ കമല്‍ഹാസന്‍. ‘ഉത്തമവില്ലന്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ കമല്‍ഹാസനൊപ്പം കോമഡി കിംഗ് സന്താനവുമുണ്ട്. കാജല്‍ അഗര്‍വാളാണ് നായിക. രമേഷ് അരവിന്ദ് ആണ് സംവിധാനം.

കോളിവുഡിലെ ഇപ്പോഴത്തെ ട്രെന്‍ഡായ ബ്ലാക് കോമഡി ജോണറില്‍ പെട്ട സിനിമയായിരിക്കും ഉത്തമവില്ലന്‍. കമല്‍ഹാസനും സന്താനവും ഒരുമിക്കുന്നു എന്ന വാര്‍ത്ത തന്നെ തമിഴ് സിനിമാപ്രേമികളെ ആവേശത്തിലാക്കിയിട്ടുണ്ട്. കൊടും വില്ലനായ നായകന് പറ്റുന്ന അമളികളാണ് ‘ഉത്തമവില്ല’ന്‍റെ പ്രമേയം.

കോമഡി സ്പെഷ്യലിസ്റ്റായ എം രാജേഷാണ് ഈ സിനിമയുടെ സംഭാഷണങ്ങള്‍ രചിക്കുന്നതെന്നതാണ് വലിയ പ്രത്യേകത. രാജേഷ് സംഭാഷണമെഴുതിയ ‘വരുത്തപ്പെടാത വാലിബര്‍ സംഘം’ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റാണ്.

തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ഉത്തമവില്ലന്‍ പുറത്തിറങ്ങുക. ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രം ജനുവരി ആദ്യം ചിത്രീകരണം ആരംഭിക്കും.