അപ്പോള്‍ മോഹന്‍ലാല്‍ ഒരു കുസൃതി കാണിച്ചു. ഓട്ടോഗ്രാഫൊക്കെ തരാം, പക്ഷേ പണം വേണമെന്ന് ആവശ്യപ്പെട്ടു. പാവം കുട്ടികള്‍ ഇപ്പോള്‍ പണമില്ലെന്നും അടുത്ത ദിവസം തരാമെന്നും പറഞ്ഞു. ആ ഉറപ്പില്‍ മോഹന്‍ലാല്‍ ഓട്ടോഗ്രാഫ് നല്‍കി.
പിറ്റേദിവസം, ഫോട്ടോയെടുക്കണമെന്ന ആവശ്യവുമായി കുട്ടികള്‍ വന്നപ്പോള്‍ മോഹന്‍ലാല്‍ ചോദിച്ചു - “ഇന്നലെ പറഞ്ഞ പണമെവിടെ?”. കുട്ടികള്‍ അവിടുന്നുമിവിടുന്നും തപ്പിപ്പെറുക്കി ഇരുപത്തിരണ്ടര രൂപ എടുത്ത് മോഹന്‍ലാലിന്‍റെ കൈയില്‍ കൊടുത്തു. അദ്ദേഹം അത് ഭാവവ്യത്യാസമൊന്നുമില്ലാതെ തന്നെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവിന് കൈമാറി.
അവരുടെ ആവശ്യത്തിന് അനുസരിച്ച് മോഹന്‍ലാല്‍ ഫോട്ടോയ്ക്ക് നിന്നുകൊടുത്തപ്പോള്‍ കുട്ടികള്‍ക്ക് അതീവ സന്തോഷമായി. ഫോട്ടോയെടുത്തുകഴിഞ്ഞപ്പോള്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവിനെ വിളിച്ച് അവരുടെ കൈയില്‍ നിന്ന് വാങ്ങിയ മുഴുവന്‍ പണവും തിരികെ കൊടുത്തു. അവരോട് സ്നേഹത്തോടെ സംസാരിച്ച് സന്തോഷത്തോടെ യാത്രയാക്കുകയും ചെയ്തു.