ഒപ്പം കഴിഞ്ഞപ്പോള്‍ പ്രിയദര്‍ശന്‍ തീരുമാനിച്ചു, ഇനി മമ്മൂട്ടി മതി!

Webdunia
ബുധന്‍, 8 മാര്‍ച്ച് 2017 (12:50 IST)
‘ഒപ്പം’ എന്ന മെഗാഹിറ്റിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. രസകരമായ ഒരു കുടുംബകഥയായിരിക്കും ഇത്. ചിത്രത്തില്‍ നിറയെ ഗാനങ്ങളും ഒരു സംഘട്ടന രംഗവും ഉണ്ടായിരിക്കുമെന്നാണ് സൂചന.
 
പ്രിയദര്‍ശന്‍ തന്നെ തിരക്കഥയെഴുതുന്ന ഈ കുടുംബചിത്രം ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാനാണ് പരിപാടി. ‘മേഘം’ എന്ന ആവറേജ് ഹിറ്റിന് ശേഷം മമ്മൂട്ടിയുമൊത്ത് പ്രിയദര്‍ശന്‍ വീണ്ടും വര്‍ക്ക് ചെയ്യുമ്പോല്‍ ഒരു വമ്പന്‍ ഹിറ്റാണ് പ്രതീക്ഷിക്കുന്നത്.
 
തിരുവനന്തപുരമായിരിക്കും മമ്മൂട്ടി - പ്രിയന്‍ സിനിമയുടെ പ്രധാന ലൊക്കേഷന്‍ എന്നാണ് വിവരം. ഇപ്പോള്‍ ‘മിഥുനം’ ഹിന്ദി റീമേക്കിന്‍റെ ജോലികളിലാണ് പ്രിയദര്‍ശന്‍.
Next Article