ഐശ്വര്യ എവിടെപ്പോയാലും അത് വിരുന്നാണ്. ഈയടുത്ത് കാന്‍ ഫിലിം ഫെസ്റ്റിവലിലും ഐശ്വര്യയുടെയും മകള്‍ ആരാധ്യയുടെയും സാന്നിധ്യം പാപ്പരാസികള്‍ക്ക് വിരുന്നായി.
ആരാധ്യയ്ക്കൊപ്പം ഐശ്വര്യ- അടുത്ത പേജില്‍
ഇംഗ്ലണ്ടിലെ ലോകപ്രശസ്ത ആഡംബര തീവണ്ടിയായ ഓറിയന്റ് എക്സ്പ്രസിന് മുന്നില്‍ നില്‍ക്കുന്ന ഐശ്വര്യ റായിയുടെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാണ്. ലണ്ടനില്‍ പ്രചാരത്തിലുളള കോക് ടെയ്ല്‍ വസ്ത്രമായ നീല നിറത്തിലുളള ആറിയലാ കൊത്വോര്‍ ഡ്രസില്‍ നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഐശ്വര്യ റായ് ബ്രാന്‍ഡ് അബാംസഡറായുള്ള ഒരു വാച്ച് കമ്പനി ഒരുക്കിയ അത്താഴവിരുന്നിനെത്തിയതായിരുന്നു ലോക സുന്ദരി.
കുതിരയോട്ടത്തിലെ താരം- അടുത്ത പേജില്‍
ഇംഗ്ലണ്ടില്‍ നടക്കുന്ന റോയല്‍ ആസ്കോട്ട് കുതിരയോട്ട മത്സര വേദിയിലും ഐശ്വര്യയായിരുന്നു താരം. മോണോക്രോ ലേസ് ഡ്രസില്‍ കുതിരയോട്ട മത്സരം കാണാനെത്തിയ ഐശ്വര്യയെ ഒപ്പിയെടുക്കാനും ക്യാമറകളുടെ നീണ്ടനിര ഉണ്ടായിരുന്നു.