അറിയാമോ ? ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ആഷിന് വയസ് എത്രയാണെന്ന് ?

Webdunia
ബുധന്‍, 1 നവം‌ബര്‍ 2017 (11:16 IST)
ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായിക്ക് ഇന്ന്  നാല്‍പ്പത്തിനാലാം പിറന്നാള്‍‍. എവര്‍ഗ്രീന്‍ ലോകസുന്ദരി ആരെന്ന് ചോദിച്ചാല്‍ ഒരൊറ്റയുത്തരം - ആഷ്!. ബച്ചന്‍ കുടുംബത്തിലെ നല്ലൊരു മരുമകളാണ് ഐശ്വര്യ. പിറന്നാള്‍ വേളയിലും ആരാധകര്‍ ഉറ്റുനോക്കുന്നത് ഐശ്വര്യയുടെ വയസ്സാണ്. 
 
1973 നവംബര്‍ 1 ന് കര്‍ണാടകയിലെ തുളു സംസാരിക്കുന്ന കുടുംബത്തിലായിരുന്നു ഐശ്വര്യ റായിയുടെ ജനനം. ശേഷം 1991 ല്‍ ഇന്റര്‍നാഷണല്‍ സൂപ്പര്‍ മോഡല്‍ കോണ്ടസ്റ്റില്‍ പങ്കെടുത്തു. പിന്നീട് 1994 ല്‍ മിസ് വേള്‍ഡായി തിരഞ്ഞെടുക്കപ്പെട്ടു.
 
ഇന്ത്യന്‍ സിനിമാ ലോകം മുഴുവനും ഐശ്വര്യയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്. വിശ്വസുന്ദരിയെന്നും ലോക സുന്ദരിയെന്നും വിശേഷണങ്ങള്‍ ഒരുപാടാണ്. 2007 ല്‍ ബോളിവുഡ് നടന്‍ അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം ഐശ്വര്യ റായി ബച്ചന്‍ എന്ന പേരിലാണ് നടി അറിയപ്പെടുന്നത്. വാവഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ സജീവമായിരിക്കുയാണ് ഐശ്വര്യ. 

അനുബന്ധ വാര്‍ത്തകള്‍

Next Article