തരംഗമായി ഗൂഢാലോചന ടീം; ട്രെയിലർ പങ്കുവെച്ച് താരങ്ങൾ

Webdunia
ബുധന്‍, 1 നവം‌ബര്‍ 2017 (10:57 IST)
ധ്യാൻ ശ്രീനിവാസൻ തിരക്കഥയെഴുതി തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ഗൂഢാലോചനയുടെ ട്രെയിലർ പുറത്തിറങ്ങി. നടന്മാരായ ജയസൂര്യ, ടൊവിനോ തോമസ്, നീരജ് മാധവ് തുടങ്ങിയവർ ട്രെയിലർ ഷെയർ ചെയ്യുകയും ചെയ്തു. 
 
ശ്രീനാഥ് ഭാസി, അജു വർഗീസ്, ഹരീഷ് കണാരൻ, നിരഞ്ജന, മംമ്ത മോഹന്‍ദാസ് എന്നിവർ മുഖ്യവേഷത്തിൽ അഭിനയിക്കുന്നുണ്ട്. ധ്യാൻ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം കോഴിക്കോട് പശ്ചാത്തലമായി ഒരുക്കിയിരിക്കുന്നു.
 
സൗഹൃദത്തിന്റെ കഥ പറയുന്ന സിനിമ എന്റർടെയ്നർ വിഭാഗത്തിൽപ്പെടുന്നതാണ്.  
അജാസ് ഇബ്രാഹിം നിർമിക്കുന്ന ചിത്രം ആസിഫ്അലിയുടെ ഉടമസ്ഥതയിലുള്ള ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്‍ വിതരണത്തിനെത്തിക്കും.  

അനുബന്ധ വാര്‍ത്തകള്‍

Next Article