ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ രസകരമായ ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
2014ല്‍ പുറത്തിറങ്ങിയ ‘മിസ്റ്റര്‍ ഫ്രോഡ്’ എന്ന മോഹന്‍ലാല്‍ ചിത്രമാണ് ബി ഉണ്ണികൃഷ്ണന്‍ ഒടുവില്‍ ചെയ്ത സിനിമ. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി കുടുംബബന്ധങ്ങളുടെ കഥയാണ് ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നത്.
ജൂണ്‍ അവസാനം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. ഉണ്ണികൃഷ്ണന്‍ - മോഹന്‍ലാല്‍ ടീമിന്‍റെ തന്നെ ‘മാടമ്പി’യുടെ സ്റ്റൈലില്‍ ഒരു സിനിമയായിരിക്കും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
ഈ സിനിമയ്ക്ക് ശേഷം സിദ്ദിക്കിനെ നായകനാക്കി ഒരു ചെറിയ സിനിമ ചെയ്യാനും ബിഗ് ബജറ്റില്‍ ഒരു തെലുങ്ക് ചിത്രം ചെയ്യാനും ഉണ്ണികൃഷ്ണന് പദ്ധതിയുണ്ട്.