‘പ്രേമം’ കേരളക്കരയാകെ വീശിയടിച്ച് ഇപ്പോള്‍ ആന്ധ്രാതീരത്തേക്ക് കടക്കുകയാണ്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ‘മജ്നു’ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ചന്തു മൊണ്ടേതി.
പ്രേമത്തിന്‍റെ തെലുങ്കില്‍ ‘മലര്‍’ എന്ന കഥാപാത്രമായി എത്തുന്നത് സായ് പല്ലവിയല്ല. സാക്ഷാല്‍ ശ്രുതി ഹാസനാണ്. ശ്രുതി ഹാസന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നാഗചൈതന്യയാണ് ചിത്രത്തിലെ നായകന്‍.
‘മജ്നു’ ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ച് അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മലയാളത്തിലെ ‘മേരി’ എന്ന കഥാപാത്രത്തെ അനുപമ പരമേശ്വരന്‍ തന്നെ തെലുങ്കിലും അവതരിപ്പിക്കും. മലയാളത്തില്‍ മഡോണ ചെയ്ത സെലിന്‍ എന്ന കഥാപാത്രമായി അമൈറ ദസ്തൂര്‍ അഭിനയിക്കും.
എസ് രാധാകൃഷ്ണ നിര്‍മ്മിക്കുന്ന മജ്നു അടുത്ത വര്‍ഷം തെലുങ്ക് പ്രേക്ഷകരെ പ്രേമത്തിലാറാടിക്കുമെന്ന് പ്രതീക്ഷിക്കാം.