അനന്യയുടെ വിവാഹം: നെറ്റില്‍ ആക്രമണം!

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2012 (12:27 IST)
PRO
പ്രശസ്തനടി അനന്യയുടെ വിവാഹം സംബന്ധിച്ച് സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ നെഗറ്റീവ് പോസ്റ്റുകളുടെ പ്രവാഹം. അനന്യയുടെ അച്ഛന്‍ വിവാഹത്തിനെതിരാണെന്നും വിവാഹം നടക്കില്ലെന്നുമാണ് പ്രചരണം നടക്കുന്നത്.

വരന്‍ ആഞ്ജനേയനെതിരെ അനന്യയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയെന്നും ആഞ്ജനേയനെ അറസ്റ്റ് ചെയ്തെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നു.

ആരൊക്കെ എതിര്‍ത്താലും വിവാഹത്തില്‍ നിന്ന് അനന്യ പിന്‍‌മാറില്ല എന്നതാണ് മറ്റൊരു പോസ്റ്റ്. അനന്യ ആഞ്ജനേയനെ മനസാ വരിച്ചുകഴിഞ്ഞത്രെ. അനന്യയുടെ മാതാവിനും അനന്യയുടെ അതേ അഭിപ്രായമാണെന്നും എന്നാല്‍ അനന്യയുടെ പിതാവ് വിവാഹത്തിന് എതിര് നില്‍ക്കുകയാണെന്നുമാണ് പ്രചാരണം.

ആഞ്ജനേയന്‍ മുമ്പ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുടെ പിതാവാണെന്നുമാണ് സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ ചിലര്‍ ഇട്ടിരിക്കുന്ന പോസ്റ്റ്. ഇക്കാരണത്താലാണത്രെ ആഞ്ജനേയനെതിരെ അനന്യയുടെ പിതാവ് പൊലീസിനെ സമീപിച്ചത്.

അനന്യയുടെ വിവാഹനിശ്ചയത്തിന്‍റെ ഫോട്ടോകള്‍ പുറത്തുവന്നതോടെയാണ് സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ ഇതുസംബന്ധിച്ച ഗോസിപ്പുകള്‍ നിറയാന്‍ തുടങ്ങിയത്.