അത് കോഴി തങ്കച്ചനല്ല, അപ്പോള്‍ മമ്മൂട്ടിയുടെ പേരെന്ത്?

Webdunia
വ്യാഴം, 12 ജനുവരി 2017 (14:19 IST)
തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘കോഴി തങ്കച്ചന്‍’ എന്ന് പേരിട്ടതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ആ വാര്‍ത്തയില്‍ വസ്തുതയില്ലെന്ന് സംവിധായകന്‍ സേതു അറിയിച്ചു.
 
ചിത്രത്തിന് കോഴി തങ്കച്ചന്‍ എന്ന് പേരിട്ടിട്ടില്ല. താരങ്ങളെയും മറ്റ് സാങ്കേതിക വിദഗ്ധരെയും തീരുമാനിച്ചുവരുന്നതേയുള്ളൂ - സേതു വ്യക്തമാക്കി.
 
ഒരു നല്ല കോമഡി എന്‍റര്‍ടെയ്നറിനാണ് സേതു ശ്രമിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഏറെ സവിശേഷതകളുണ്ടെന്നും കുട്ടനാടായിരിക്കും പശ്ചാത്തലമെന്നും സേതു പറയുന്നു.
 
എന്തായാലും മമ്മൂട്ടിക്ക് ഒരു സൂപ്പര്‍ഹിറ്റ് ചിത്രമായിരിക്കും സേതു സമ്മാനിക്കുക എന്ന് പ്രതീക്ഷിക്കാം.
Next Article