‘മങ്കാത്ത’യുടെ മഹാവിജയം വെങ്കട് പ്രഭു എന്ന സംവിധായകന്‍റെ കരിയര്‍ഗ്രാഫില്‍ കുറച്ചൊന്നുമല്ല ഗുണം ചെയ്തത്. ചില സിനിമാ പണ്ഡിറ്റുകള്‍ കഴിഞ്ഞ വര്‍ഷത്തെ പെര്‍ഫോമന്‍സിന്‍റെ അടിസ്ഥാനത്തില്‍ ഷങ്കര്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനക്കാരനായാണ് വെങ്കട് പ്രഭുവിനെ പരിഗണിക്കുന്നത്. ‘മങ്കാത്ത’ എന്ന സിനിമയുടെ മേക്കിംഗ് സ്റ്റൈല്‍ കോളിവുഡ് അടുത്തകാലത്തൊന്നും കാണാത്ത രീതിയില്‍ വ്യത്യസ്തവും മികച്ചതുമായിരുന്നു. ഇന്ന് കോളിവുഡ് അഭിനയമേഖലയിലെ കൊമ്പന്‍മാരെല്ലാം വെങ്കട് പ്രഭു ചിത്രത്തില്‍ നായകനാകാന്‍ കൊതിക്കുന്നു.
വെങ്കട് പ്രഭുവിന്‍റെ അടുത്ത ചിത്രത്തില്‍ സൂര്യയാണ് നായകന്‍. ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ഇത്. ചിത്രത്തിന്‍റെ തിരക്കഥയുടെ അവസാനഘട്ട മിനുക്കുപണിയിലാണ് സംവിധായകന്‍.
“ഇതൊരു ആക്ഷന്‍ ചിത്രമായിരിക്കും. എന്നാല്‍ ഹ്യൂമറിനും പ്രാധാന്യമുണ്ടാകും. സൂര്യയുടെ പുതിയൊരു മുഖം ചിത്രത്തിലൂടെ അനാവരണം ചെയ്യും. മൂന്ന് നായികമാര്‍ ചിത്രത്തിലുണ്ടാകും. അവര്‍ പുതുമുഖങ്ങളാകാനാണ് സാധ്യത” - വെങ്കട് പ്രഭു വെളിപ്പെടുത്തി.
ചെന്നൈ 600028, സരോജ, ഗോവ, മങ്കാത്ത എന്നീ സിനിമകളിലൂടെ തമിഴ് യുവപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സംവിധായകനാണ് വെങ്കട് പ്രഭു.