എന്നാൽ ഇതിനു താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു -‘എനിക്ക് സൂപ്പര്‍സ്റ്റാറാകാന്‍ താല്‍പര്യമില്ല. എന്നെ സ്‌നേഹിക്കുന്നവര്‍ ഒരു നടനായി മാത്രം കണ്ടാല്‍ മതി. സൂപ്പര്‍ താര പദവി ഇല്ലാതിരിക്കുന്നതാണ് എനിക്ക് ഇഷ്ടമുളള തരം സിനിമകള്‍ ചെയ്യാന്‍ നല്ലത് എന്നാണ് വിശ്വസിക്കുന്നത്.‘ - ഏതായാലും ടൊവിനോയുടെ വാക്കുകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഒരു നടന് ഇത്ര സിമ്പിൾ ആകാൻ കഴിയുമോ എന്നാണ് ഫാൻസ് ചോദിക്കുന്നത്.
നിങ്ങളെല്ലാവരും എന്നെ ഒരു നല്ല നടനായി അംഗീകരിക്കുകയും ഞാന്‍ അഭിനയിക്കുന്ന സിനിമകള്‍ കാണുകയും ചെയ്താല്‍ മതി’ ടൊവിനോ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. അതേസമയം അഭിയുടെ കഥ അനുവിന്റെയും ചിത്രത്തിന് പുറമെ തീവണ്ടി, മറഡോണ എന്നീ ചിത്രങ്ങളും ടൊവിനോയുടെതായി റിലീസ് ചെയ്യാനിരിക്കുന്നവയാണ്