അജോയ് വർമയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം നീരാളിയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഉദ്യോഗഭരിതമായ ട്രെയിലർ കണ്ട് ആകാംഷയിലാണ് ആരാധകർ. എന്നാൽ, ട്രൈലെർ ഇറങ്ങിയപ്പോൾ തന്നെ നീരാളി സിനിമക്ക് വിമർശനവുമായി എത്തിയിരിക്കുകയാണ് ചിലർ.
മോഹൻലാൽ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ട് കിടക്കുന്നു, അവിടെ നിന്നും രക്ഷപെടാൻ ശ്രമിക്കുകയാണ് നായകൻ. അതാണ് ട്രെയിലറിൽ പ്രധാനമായും പറയുന്നത്. ഇതിലൂടെ ഒരു സർവൈവൽ സിനിമയാണെന്നു ഒറ്റനോട്ടത്തിൽ തന്നെ മനസിലാകുന്നു.
പക്ഷെ ഇത് ‘wrecked’ എന്ന കനേഡിയൻ സിനിമയുടെ കോപ്പിയടിയാണെന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾ. പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്ന കനേഡിയൻ ചിത്രത്തിന്റെ പ്ലോട്ടും ഇതുതന്നെയാണ്. ഒരു കാർ ആക്സിഡന്റിൽ നായകന്റെ കാർ കൊക്കയിലേക്ക് വീഴുന്നു, വീഴ്ചയിൽ നായകന്റെ കാലു ഓടിയുകയും കാറിൽ ജാം ആവുകയും ചെയുന്നു. ഒപ്പം തന്റെ ഓർമശക്തിയും നഷ്ടപ്പെടുന്നു. അവിടെനിന്നും രക്ഷപ്പെടുന്നതാണ് സിനിമയുടെ പ്ലോട്ട്.