അഭിനയരംഗത്തേക്കുള്ള ചുവടുവയ്‌പ്പ് അച്ഛനൊപ്പം; ബിഗ് ബിയുടെ മകളും അഭിനയരംഗത്തേക്ക്

ചൊവ്വ, 22 മെയ് 2018 (11:17 IST)
ബച്ചൻ കുടുംബത്തിൽ നിന്ന് അഭിനയരംഗത്തേക്ക് മറ്റൊരു താരം കൂടി. അമിതാഭിന്റെയും ജയയുടെയും മകൾ ശ്വേത ബച്ചനാണ് അച്ഛന്റെ ഒപ്പം തന്നെ അഭിനയത്തിലേക്ക് ചുവടുവയ്‌ക്കുന്നത്. പ്രമുഖ ജ്വല്ലറി ബ്രാൻഡായ കല്യാണിന്റെ പരസ്യത്തിലാണ് അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുക. പരസ്യത്തിന്റെ ചിത്രീകരണം മുംബൈയിൽ ആരംഭിച്ചു.
 
കല്യാണിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാളാണ് ബച്ചൻ‍. ജൂൺ 17-ന് ഫാദേഴ്സ് ഡേ ആയതിനാൽ പരസ്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന തീമും അങ്ങനെയാണെന്നാണ് റിപ്പോർട്ടുകൾ. എല്‍ ആന്‍ഡ് കെ സാച്ചിയാണ് പരസ്യചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്‌കള്‍പ്‌ചേഴ്‌സ് ബാനറില്‍ ജി.ബി വിജയ് ആണ് പരസ്യചിത്രം ഒരുക്കുന്നത്. ജൂലൈയില്‍ പരസ്യം പുറത്തിറങ്ങും.
 
ബച്ചൻ കുടുംബത്തിൽ അഭിഷേക് സിനിമയിലേക്ക് ചെറുപ്പം മുതലേ സജീവമായിരുന്നെങ്കിലും ശ്വേത മാറി നിൽക്കുകയായിരുന്നു. ശ്വേതയുടെ ആദ്യ നോവലായ 'പാരഡൈസ് ടവേഴ്‌സ്' ഈ ഒക്‌ടോബറിൽ പുറത്തിറങ്ങും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍