"ദിലീപ് ബുദ്ധിമാനാണ്, അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കുമോ എന്ന് സംശയമാണ്": നടൻ മധു

തിങ്കള്‍, 21 മെയ് 2018 (11:13 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ മധു രംഗത്ത്. സംഭവം നടന്ന് ഒരു വർഷത്തിന് ശേഷമാണ് സിനിമാരംഗത്തെ മുതിർന്ന നടനായ മധു എന്തെങ്കിലും തരത്തിലുള്ള പ്രതികരണം നടത്തുന്നത്.
 
നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് കൃത്യമായ സംഭവം തനിക്കറിയില്ലെന്നും അതുകൊണ്ടാണ് അതിൽ അഭിപ്രായം പറയാത്തതെന്നും ഒരു ചാനൽ പരിപാടിയിൽ നടൻ പറഞ്ഞിരുന്നു.
 
"ദിലീപ് ആണ് ഇത് ആസൂത്രണം ചെയ്‌തെന്ന് താന്‍ കരുതുന്നില്ല. ബുദ്ധിമാനായ ദിലീപ് ഇതുപോലൊരു വിഡ്ഢിത്തം കാണിക്കുമോ എന്ന കാര്യം തനിക്ക് സംശയമാണ്. നടിക്ക് ദുരനുഭവം ഉണ്ടായെന്നത് സത്യമാണ്. എന്നാൽ ഇതിന് പിന്നില്‍ ദിലീപാണോ എന്ന കാര്യത്തെ കുറിച്ച് തനിക്ക് ഉറപ്പില്ല" എന്ന് മധു പറഞ്ഞു.
 
"മലയാള സിനിമയിലും മറ്റ് സിനിമാ മേഖലകളിലും കാസ്‌റ്റിങ് കൗച്ച് പണ്ടുമുതലേ ഉണ്ടായിരുന്നു. ലൈംഗിക താല്‍പര്യത്തോടെയുള്ള ഇത്തരത്തിലുള്ള ബന്ധങ്ങള്‍ സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലുമുള്ളതാണ്. എന്നുവെച്ച് അത് ആ സമൂഹത്തിന്റെ മുഴുവൻ സ്വഭാവമല്ലെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍