മറഡോണ‘യുടെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ച് ടൊവിനോ

ചൊവ്വ, 22 മെയ് 2018 (19:56 IST)
മായാനദിക്ക് ശേഷം തിയറ്റുറുകളിലെത്താൻ ഒരുങ്ങുകയാണ് ടൊവിനൊ തോമസിന്റെ മറഡോണ. നേരത്തെ മെയ് മസത്തിൽ തീയറ്ററുകളിൽ എത്താനിരുന്ന ചിത്രത്തിന്റെ റിലീസിംഗ് സാംങ്കേതിക കാരണങ്ങളാൽ അണിയറ പ്രവർത്തകർ നീട്ടിവെക്കുകയായിരുന്നു. 
 
ജൂൺ 22 ചിത്രം റിലീസിനെത്തും എന്ന് ടൊവിനോ ഫേയ്സ്ബുക്കിലൂടെ അറിയിച്ചു. ‘ഈ ഡേറ്റ് ഉറപ്പിച്ചതാണേ ഇനി മാറ്റമുണ്ടാകില്ല‘ എന്നാണ് റിലീസിംഗ് തീയതി പ്രഖ്യാപിച്ച് ടൊവിനോ ഫേയ്സ്ബുക്കിൽ കുറിച്ചത്.
 
നവാഗതനായ വിഷ്ണു നാരായൺ ആണ് മറഡോണ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ടൊവിനോയുടെ നായിക ശരണ്യ എന്ന പുതുമുഖമാണ്. കൃഷ്ണമൂർത്തി തിരക്കഥ ഒരുക്കിയിരിക്കുന്നചിത്രത്തിൽ ചെമ്പന്‍ വിനോദ് ജോസ്, ടിറ്റോ ജോസ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിനി സ്റ്റുഡിയോസിന്റെ ബാനറിൽ സുകുമാർ തെക്കേപാട്ടാണ് ചിത്രം നിർമ്മിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍