ഈജിപ്‌തിന്റെ രക്ഷകനായി സലാ വരുന്നു; വാര്‍ത്ത പുറത്തുവിട്ടത് പരിശീലകന്‍
റഷ്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ സൂപ്പര്‍താരം മുഹമ്മദ് സലാ കളിക്കുമെന്ന് പരിശീലകന്‍ ഹെക്‍ടര്‍ കൂപ്പര്‍ വ്യക്തമാക്കി. ഇതോടെ ചൊവ്വാഴ്ച സെന്റ്‌പീറ്റേഴ്‌സ് ബർഗിൽ നടക്കുന്ന മൽസരത്തിൽ ഈജിപ്‌തിനായി സലാഹ് കളിക്കുമെന്ന് വ്യക്തമായി.
ലോകകപ്പിലെ കന്നി മത്സരത്തില്‍ ഉറുഗ്വയ്‌ക്കെതിരെ ഒരു ഗോളിന് ഈജിപ്‌ത് പരാജയപ്പെട്ടതിന് പിന്നാലെ സാല കളിച്ചിരുന്നുവെങ്കില്‍ ടീം ജയിക്കുമായിരുന്നുവെന്ന് ആരാധകര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പരിശീലകന്‍ രംഗത്തുവന്നത്.
‘‘മുഹമ്മദ് സലാഹ് ഞങ്ങളുടെ ഒരു പ്രധാന കളിക്കാരനാണെന്നതിൽ സംശയമില്ല. ഒരു പക്ഷെ സലാ ഇറങ്ങിയിരുന്നുവെങ്കില്‍ ഫലം ഞങ്ങള്‍ക്ക് അനുകൂലമായിരുന്നേനെ” - എന്നും ഹെക്‍ടര്‍ പറഞ്ഞു. ഇടതു തോളിനേറ്റ പരിക്കു മൂലമാണ് സലാ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്നത്.