ഐസ്‌ലന്‍ഡിന്റെ കരുത്ത് ഒന്നുമാത്രം; മെസിയടക്കമുള്ള താരങ്ങള്‍ ഇക്കാര്യത്തില്‍ പിന്നില്‍

ശനി, 16 ജൂണ്‍ 2018 (14:27 IST)
ലയണല്‍ മെസിയെന്ന താരം ഫുട്‌ബോള്‍ ആരാധകര്‍ക്കെന്നും വിസ്‌മയമാണ്. എതിരാളികളെ  പോലും കോരിത്തരിപ്പിക്കുന്ന അത്ഭുത നിമിഷങ്ങള്‍ മൈതാനത്ത് സ്രഷ്‌ടിക്കാന്‍ അസാമാന്യ മികവുള്ള ‘കലാകാരന്‍’ കൂടിയാണ് ഈ ലാറ്റിനമേരിക്കാന്‍ ഹീറോ.

വിപ്ലവങ്ങളുടെ മണ്ണില്‍ മെസിയും സംഘവും ഇന്നിറങ്ങുമ്പോള്‍ ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകര്‍ ആവേശത്തിലാണ്. ഇപ്പോഴില്ലെങ്കില്‍ പിന്നീട് ഉണ്ടാവില്ലെന്ന ഉറച്ച വിശ്വാസം മെസിക്കുണ്ട്. അതിനാല്‍ മെസിക്കായി ലോകകപ്പ് നേടുകയെന്ന സ്വപ്‌നവും ടീമിനുണ്ട്.

ഐസ്‌ലന്‍ഡിനെതിരെ കന്നി പോരിനിറങ്ങുമ്പോള്‍ മെസിയേയും കൂട്ടരെയും വലയ്‌ക്കുന്ന പ്രശ്‌നം എതിരാളികളുടെ ഉയരക്കൂടുതലാണ്. പരിശീലകന്‍ സാംപോളിയാണ് ഇക്കാര്യത്തില്‍ ആശങ്കയുടെ പടുകുഴിയില്‍ നില്‍ക്കുന്ന വ്യക്തി.
റഷ്യയില്‍ എത്തിയ ടീമുകളില്‍ ഏറ്റവും ഉയരമള്ള താരങ്ങളാണ് ഐസ്‌ലന്‍ഡ് നിരയിലുള്ളത്. എന്നാല്‍ ഉയരം കുറഞ്ഞ ടീമുകളുടെ പട്ടികയിലാണ് അര്‍ജന്റീനയുടെ സ്ഥാനം.

1.85 സെന്റീ മീറ്ററാണ്‌ (ആറടി) ഐസ്‌ലന്‍ഡ് താരങ്ങളുടെ ശരാശരി ഉയരമെങ്കില്‍ 1.79 മീറ്ററാണ്‌ അര്‍ജന്റീന താരങ്ങളുടെ (കഷ്‌ടിച്ച്‌ അഞ്ചടി 10 ഇഞ്ച്‌) ശരാശരി ഉയരം. അതായത് എന്നാല്‍ അര്‍ജന്റീന താരങ്ങളേക്കാള്‍ രണ്ടിഞ്ച്‌ (ആറ്‌ സെന്റീ മീറ്റര്‍) ഉയരമുള്ളവരാണ് എതിരാളികള്‍.

ഈ സാഹചര്യത്തില്‍ എതിരാളികളുടെ ഉയരത്തെ അതിജീവിച്ച് ഗോളുകള്‍ നേടാനുള്ള പരിശീലനത്തിലാണ് മെസിയും സംഘം. ഇതിനായി പ്രത്യേക പരിശീലനമാണ് സാംപോളി തന്റെ കുട്ടികള്‍ക്ക് നല്‍കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍