ലോകകപ്പിന്റെ മുഖം മാറുകയാണ്. ഇന്നുമുതൽ പ്രതിരോധത്തിൽ നിന്നും അതിജീവനത്തിന്റെ പാതയിലെക്ക് നീങ്ങുകയാണ് ഓരോ ടീമും. ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകുകയാണ്.
ആദ്യകളിയിൽ ഫ്രാന്‍സിനെ അർജന്റീന നേരിടും. ഫ്രാൻസിനെതിരെ നടക്കാനിരിക്കുന്ന ഇന്നത്തെ കളിയിൽ അർജന്റീന തോൽക്കുമെന്ന് പ്രവചനം. പ്രമുഖ സാഹിത്യകാരന്‍ എന്‍എസ് മാധവനാണ് പ്രവചനം നടത്തിയിരിക്കുന്നത്.
അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വിജയി ഫ്രഞ്ചുകാരായിരിക്കുമെന്നാണ് എന്‍എസ് മാധവന്റെ പ്രവചനം. ലോകകപ്പും ഫ്രാന്‍സ് സ്വന്തമാക്കുമെന്നാണ് മാധവന്‍ പ്രവചിക്കുന്നത്. മലയാള മനോരമയ്ക്ക് വേണ്ടിയാണ് എന്‍ എസ് മാധവന്‍ കളി പ്രവചിക്കുന്നത്.
ഇതോടെ സംജാതമാകുന്ന ഫ്രാന്‍സ്-സ്‌പെയിന്‍ ഫൈനലില്‍ അവസാന ചിരി ഫ്രഞ്ചുകാര്‍ക്കായിരിക്കുമെന്നാണ് മാധവന്റെ വിലയിരുത്തല്‍. കളിയുടെ തുടക്കം മുതൽ അദ്ദേഹം പ്രവചനം നടത്തുന്നുണ്ടായിരുന്നു. ഇതിൽ പോളണ്ടും ജര്‍മ്മനിയും ഒഴികെ എന്‍ എസ് മാധവന്റെ പ്രവചനം പോലെ തന്നെയാണ് ടീമുകള്‍ രണ്ടാം റൗണ്ടിലെത്തിയത്.