ക്രൊയേഷ്യന്‍ ടീമില്‍ അന്യഗ്രഹത്തില്‍ നിന്നുള്ള താരവും; തുറന്നു പറഞ്ഞ് റാക്കിറ്റിച്ച്
റഷ്യന്‍ ലോകകപ്പില്‍ തര്‍പ്പന്‍ പ്രകടവുമായി മുന്നേറുന്ന ടീമാണ് ക്രൊയേഷ്യ. താരങ്ങള്‍ തമ്മിലുള്ള ഒത്തുരുമയും മികച്ച തന്ത്രങ്ങളുമാണ് അവരെ ഗ്രൂപ്പ് മത്സരങ്ങളില്‍ ശക്തരാക്കിയത്. ടീമിനെ മുന്നില്‍ നിന്ന് നയിക്കന്‍ ലൂക്കാ മോഡ്രിച്ച് മുന്‍കൈയെടുക്കുന്നതും യൂറോപ്പ്യന്‍ ശക്തികളുടെ മുന്നേറ്റത്തിനു കരുത്താകുന്നുണ്ട്.
എന്നാല്‍, മോഡ്രിച്ചിനെ പുകഴ്‌ത്തി ടീമിലെ സഹതാരം ഇവാന്‍ റാക്കിറ്റിച്ച് രംഗത്തുവന്നതാണ് മാധ്യമങ്ങളിപ്പോള്‍ ആഘോഷമാക്കിയിരിക്കുന്നത്. മോഡ്രിച്ച് അന്യഗ്രത്തില്‍ നിന്നുവന്ന താരമാണെന്നാണ് റാക്കിറ്റിച്ച് അഭിപ്രായപ്പെടുന്നത്.
മോഡ്രിച്ച് എക്കാലത്തെയും മികച്ച ക്രൊയേഷ്യന്‍ താരമാണ്. മികച്ച നായകനും വ്യക്തിയുമെന്ന നിലയില്‍ അദ്ദേഹത്തെ പിന്തുടരാന്‍ ആഗ്രഹിക്കുന്നവരാണ് ടീമിലുള്ള എല്ലാവരും. ദൈവം അനുഗ്രഹിച്ചാന്‍ റഷ്യന്‍ ലോകകപ്പില്‍ ഞങ്ങള്‍ ചരിത്രം കുറിക്കുമെന്നും റാക്കിറ്റിച്ച് വ്യക്തമാക്കി.