അർജന്റീനയ്ക്ക് തിരിച്ചടി; സൂപ്പർതാരം ഒരു വര്‍ഷം പുറത്ത്
വ്യാഴം, 28 ജൂണ്‍ 2018 (11:33 IST)
ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് അര്‍ജന്റീനയുടെ മധ്യനിര താരം മാനുവല്‍ ലാന്‍സിനി പുറത്തായത്. അര്‍ജന്റീനിയന്‍ ടീമിനൊപ്പമുള്ള ട്രയിനിംഗിനിടെ പരിക്കേറ്റു പുറത്തു പോയ ലാൻസിനിയുടെ പരിക്ക് അതീവ ഗുരുതരമെന്നു റിപ്പോര്‍ട്ടുകള്‍.
പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിന്റെ താരമായ ലാന്‍സിനിക്ക് പതിനഞ്ചു മാസത്തോളം പരിക്കു മൂലം നഷ്ടപ്പെടുമെന്നാണ് ദി മിറര്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. അങ്ങനെയെങ്കിൽ ഇനി ഒരു വർഷം ലാൻസിനിക്ക് കളിക്കാനകില്ല.
വരാനിരിക്കുന്ന സീസണ്‍ മുഴുവന്‍ താരത്തിന് നഷ്ടപ്പെടുമെന്ന് ഉറപ്പായി. അര്‍ജന്റീനിയന്‍ ടീമിനൊപ്പമുള്ള ട്രയിനിംഗിനിടെയാണ് വലതു കാല്‍പാദത്തിന്റെ ലിഗ്മെന്റിനു പരിക്കേറ്റതിനെ തുടര്‍ന്ന് ലാന്‍സിനി ലോകകപ്പിനുള്ള ടീമില്‍ നിന്നു പുറത്താക്കപ്പെടുന്നത്.
ലാന്‍സിനിക്കു പകരക്കാരനായി റിവര്‍പ്ലേറ്റ് താരം എന്‍സോ പെരസാണ് അര്‍ജന്റീനിയന്‍ ടീമില്‍ ഇടം പിടിച്ചത്. ലാൻസിനിയുടെ അഭാവം കളിയിൽ മുഴുവൻ പ്രകടമായിരുന്നു. മധ്യനിരയില്‍ ക്രിയാത്മകമായി കളിക്കുന്ന താരത്തിന്റെ അഭാവം അര്‍ജന്റീനയില്‍ പ്രകടമായിരുന്നു.