‘നെയ്മ‌റിനെ സഹിക്കാൻ കഴിയില്ല, എന്തുപറഞ്ഞാലും ചൂടാകും’- ഫ്രഞ്ച് ലീഗിലെ സഹതാരം

Webdunia
വ്യാഴം, 7 ജൂണ്‍ 2018 (12:21 IST)
ഫ്രഞ്ച് ലീഗിലെ സൂപ്പര്‍താരമായ നെയ്മര്‍ക്കെതിരെ ആരോപണവുമായി ലീഗിലെ ടീമായ സ്ട്രാസ്ബര്‍ഗ് മധ്യനിര താരം ദിമിത്രി ലിയനാര്‍ഡ്. നെയ്മറിനെതിരെ പല താരങ്ങൾക്കും അത്രപ്തിയുണ്ടായിരുന്നു. പക്ഷെ, ഇതാദ്യമായാണ് ടീമിലെ മറ്റൊരു താരം തുറന്നു പറയുന്നത്. 
 
ഫിഫ ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ നെയ്മറിനെതിരെയുള്ള ആരോപണം ഗൌരവമായി തന്നെയാണ് ആരാധകർ കാണുന്നത്. മൈതനാത്തെ നെയ്മറിന്റെ സ്വഭാവം ശരിയല്ലെന്ന് പലരും റിപ്പോർട്ട് ചെയ്തിരുന്നു. 
 
നെയ്മറുടെ വരവ് ഫ്രഞ്ച് ലീഗിനെ ലോകശ്രദ്ധയിലേക്കു കൊണ്ടു വന്നെങ്കിലും താരം ക്ലബ് വിട്ട് റയലിലേക്ക് ചേക്കേറിയാലും കുഴപ്പമില്ലെന്ന നിലപാടിലാണ് ലിയനാര്‍ഡ്. ഈഗോ നിറഞ്ഞ താരമാണ് നെയ്മറെന്നും താരത്തെ സഹിക്കാന്‍ തനിക്കാവില്ലെന്നും ലിയനാര്‍ഡ് എസ്എഫ്ആര്‍ സ്‌പോര്‍ട്ടിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 
 
നെയ്മര്‍ക്ക് കളിക്കളത്തില്‍ എന്തും കാണിക്കാമെന്നും എന്നാല്‍ താരത്തിനെതിരെ ഒരു നേരിയ ഫൗളിനു ശ്രമിച്ചാല്‍ നെയ്മര്‍ തുറിച്ചു നോക്കാന്‍ തുടങ്ങുമെന്നും ലിയനാര്‍ഡ് പറഞ്ഞു. നമ്മളെ എന്തും പറയുകയും നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ പ്രകോപിതനാവുകയും ചെയ്യുന്ന താരമാണ് നെയ്മറെന്ന് താരം പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article