സൂചിയും നൂലും നിമിഷനേരം കൊണ്ട് കോര്‍ക്കാം; ഇതാ എളുപ്പവഴി

Webdunia
ശനി, 10 ജൂലൈ 2021 (11:31 IST)
സൂചിയില്‍ നൂല്‍ കോര്‍ത്തെടുക്കാന്‍ വളരെ ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഇനി ടെന്‍ഷന്‍ ഒഴിവാക്കി സൂചിയില്‍ നൂല്‍ കോര്‍ത്തെടുക്കാം. ചില എളുപ്പവഴികള്‍ ഇതാ: 
 
നൂല്‍ കൈയില്‍ വച്ച ശേഷം സൂചിയുടെ ദ്വാരം നൂലിനോട് ചേര്‍ത്ത് വെറുതെ ഒന്ന് തിരുമ്മിയാല്‍ നൂല്‍ സൂചിയുടെ ദ്വാരത്തിലേക്ക് കൃത്യമായി കയറുമത്രേ ! ഈ വീഡിയോയില്‍ അത് വ്യക്തമായി കാണാം. ഇടത് കൈയില്‍ നൂല് നിളത്തില്‍ ഇട്ട് വലതു കൈയില്‍ പിടിച്ചിരിക്കുന്ന സൂചിയുടെ ദ്വാരം നൂലിന് മീതെവെച്ച് ഉരസിയാല്‍ മതിയെന്നാണ് പറയുന്നത്. 
 


ഐലൈനറും നെയില്‍ പോളിഷും ഉപയോഗിച്ച് വളരെ സിംപിളായി സൂചിയില്‍ നൂല്‍ കോര്‍ത്തെടുക്കാന്‍ സാധിക്കും. പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്റ്റീല്‍ സ്‌ക്രബര്‍ ഉപയോഗിച്ചും സൂചിയില്‍ നൂല്‍ കോര്‍ത്തെടുക്കാന്‍ സാധിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article