'ഇതിലും മികച്ച പുരസ്‌കാരം ഇനി കിട്ടുമോ', ലക്ഷ്മി മുത്തശ്ശിയോടുള്ള സ്‌നേഹം പങ്കുവെച്ച് മഞ്ജു വാര്യര്‍

കെ ആര്‍ അനൂപ്

വെള്ളി, 23 ഏപ്രില്‍ 2021 (17:21 IST)
മഞ്ജുവിന്റെ ചിത്രങ്ങളെല്ലാം വളരെ വേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വെള്ളനിറത്തിലുള്ള ടോപ്പും ബ്ലാക്ക് കളര്‍ മിഡിയും അണിഞ്ഞ് എത്തിയ നടിയുടെ സ്‌റ്റൈലിഷ് ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. നടിയെ പോലെ കൈ വീശി കാണിച്ച് പലരും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്ന ഹൃദയസ്പര്‍ശിയായ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. വാക്കറില്‍ ഒരു കൈ പിടിച്ച് മറു കൈവീശി കാണിക്കുന്ന ലക്ഷ്മി മുത്തശ്ശിയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ തന്നെ ഷെയര്‍ ചെയ്തിരിക്കുകയാണ്. ഇതിലും മികച്ച പുരസ്‌കാരം ഇനി കിട്ടുമോ സ്വീറ്റ് ലക്ഷ്മി ആന്റി എന്നാണ് നടി കുറിച്ചത്. 
 
ചതുര്‍മുഖം റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുവാന്‍ എത്തിയതായിരുന്നു മഞ്ജു. വിജയകരമായി പ്രദര്‍ശനം തുടരുന്ന ഈ ചിത്രം കഴിഞ്ഞദിവസം നടി തീയേറ്ററില്‍ നിന്ന് പിന്‍വലിച്ചിരുന്നു. രാവിലെ സാഹചര്യം കണക്കിലെടുത്താണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍