നിനക്കൊക്കെ തുണി ഇട്ട് ലൈക്ക് വാങ്ങാനാകുമോ എന്ന് കമന്റ്, വായടപ്പിക്കുന്ന മറുപടിയുമായി അനാർക്കലി മരക്കാർ

വ്യാഴം, 6 മെയ് 2021 (20:20 IST)
സോഷ്യൽ മീഡിയയിൽ സജീവമായ യുവതാരങ്ങളിലൊരാളാണ് നടി അനാർക്കലി മരക്കാർ. ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച നേത്ത വീഡിയോക്ക് നേരെ വന്ന മോശം കമന്റുകളോട് പ്രതികരിച്ചിരിക്കുകയാണ് താരം. ലൈക്ക് കൂട്ടുവാൻ വേണ്ടിയാണ് വസ്‌ത്രം കുറയ്‌ക്കുന്നതെന്ന് വിമർശനങ്ങളോടാണ് അനാർക്കലിയുടെ പ്രതികരണം.
 
കഴിഞ്ഞ ദിവസം ഞാൻ ഡാൻസ് കളിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തിരുന്നു, അതു 10 ലക്ഷം ആളുകൾ കണ്ടു. ഞാനങ്ങനെ ഡാൻസ് വീഡിയോകൾ പോസ്റ്റ് ചെയ്യാത്ത ആളായത് കൊണ്ട് എനിക്ക് സന്തോഷമായി. അതിനാൽ തന്നെ കമന്റുകൾ കൂടി വായിക്കാമെന്ന് വെച്ചു. ഒരുപാട് മോശം അഭിപ്രായങ്ങളും തെറിവിളികളുമായിരുന്നു കമന്റ് ബോക്സ് നിറയെ. ഇതൊക്ക കണ്ടതോടെ ആകെ വിഷമമായി.‘നീ ഒക്കെ തുണി ഇട്ടിട്ട് ലൈക്ക് വാങ്ങെടി’ എന്നൊരു കമന്റ് കണ്ടു. ‍നിങ്ങളൊക്കെയെല്ലേ ലൈക്ക് ചെയ്യുന്നത്. ഞാൻ തുണി ഉടുത്തത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ലൈക്ക് ചെയ്യേണ്ട. കുറെ ആളുകൾ ചോദിച്ചു ഫോളോവേഴ്സിനെ കൂട്ടാനല്ലേ ഹോട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്ന്? അതെ അങ്ങനെ തന്നെയാ പക്ഷേ നിങ്ങൾ അതിൽ വീഴുന്നുണ്ടല്ലോ. അത് ആദ്യം ചിന്തിക്കുക. അനാർക്കലി കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍