ത്രില്ലറുമായി നയന്‍താര, പുത്തന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 26 ജൂലൈ 2021 (15:14 IST)
നയന്‍താര സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തി.ഇതുവരെ പേരിടാത്ത ത്രില്ലര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുകയാണ് എന്നാണ് വിവരം. നയന്‍താര അവതരിപ്പിക്കുന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുകൊണ്ടുളള സിനിമയായിരിക്കും ഇത്. നവാഗതനായ ജിഎസ് വിഗ്‌നേഷ് ചിത്രം സംവിധാനം ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള സ്‌ക്രിപ്റ്റാണ്. എന്നാല്‍ അതൊരു ത്രില്ലര്‍ കൂടിയാണ്. അടുത്തിടെ ചെന്നൈ ചിത്രീകരണം ആരംഭിച്ച ടീം ഇവിടുത്തെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയ ശേഷം കോയമ്പത്തൂരിലേക്ക് തിരിക്കും.
  
തമിഷ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.റോണ്‍ ഈതന്‍ സിനിമയ്ക്കായി സംഗീതം ഒരുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article