നെയില്‍ പോളിഷ് കളയാന്‍ ചില എളുപ്പവഴികള്‍ ഇതാ

Webdunia
തിങ്കള്‍, 19 ജൂലൈ 2021 (19:51 IST)
ആഴ്ച തോറും നെയില്‍ പോളിഷ് മാറ്റുന്ന നിരവധിപേര്‍ നമുക്കിടയിലുണ്ട്. ആദ്യമിട്ട നെയില്‍ പോളിഷ് കളയാന്‍ കൂടുതല്‍ പേരും നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, നെയില്‍ പോളിഷ് റിമൂവര്‍ ഇല്ലാതെയും നെയില്‍ പോളിഷ് കളയാന്‍ സാധിക്കും. 
 
ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് നെയില്‍ പോളിഷ് കളയാന്‍ പറ്റുമെന്ന കാര്യം നമ്മളില്‍ എത്ര പേര്‍ക്ക് അറിയാം. നെയില്‍ പോളിഷ് റിമൂവറില്‍ ഉപയോഗിക്കുന്ന രാസ സംയുക്തമായ എഥൈല്‍ അസറ്റേറ്റ് ടൂത്ത് പേസ്റ്റില്‍ അടങ്ങിയിട്ടുണ്ട്. പല്ല് തേയ്ക്കുന്ന പോലെ ടൂത്ത് ബ്രഷില്‍ പേസ്റ്റ് എടുത്ത് നെയില്‍ പോളിഷ് ഉള്ളിടത്ത് ഉരച്ചാല്‍ മതി. ഒരു ചെറുനാരങ്ങാ കഷ്ണം ഉപയോഗിച്ചും നെയില്‍ പോളിഷ് കളയാന്‍ സാധിക്കും. നഖങ്ങള്‍ ഇളം ചൂടുള്ള സോപ്പ് വെള്ളത്തില്‍ അഞ്ച് മിനിറ്റ് നേരം മുക്കിവയ്ക്കുക. അതിനുശേഷം ഒരു നാരങ്ങ കഷ്ണം എടുത്ത് അവയുടെ മുകളില്‍ വളരെ സാവധാനം ഉരച്ചാല്‍ മതി. നെയില്‍ പോളിഷ് വേഗം മാഞ്ഞുപോകും. ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചും നെയില്‍ പോളിഷ് എളുപ്പത്തില്‍ നീക്കം ചെയ്യാം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article