പി സി ചാക്കോ ഹൈടെക്‌ പ്രചാരണം തുടങ്ങി!

Webdunia
തിങ്കള്‍, 31 മാര്‍ച്ച് 2014 (15:06 IST)
PRO
PRO
ചാലക്കുടി ലോക്‍സഭാ മണ്ഡലത്തിലെ യു.ഡിഎഫ്‌ സ്ഥാനാര്‍ത്ഥി പി.സി.ചാക്കോയുടെ പ്രചാരണം ഹൈടെക്‌ ഫോര്‍മാറ്റിലേക്ക്‌. കഴിഞ്ഞദിവസം പെരുമ്പാവൂരില്‍ സജ്ജീകരിച്ച വീഡിയോ കോണ്‍ഫറന്‍സിംങ്ങ്‌ സംവിധാനത്തിലൂടെ അങ്കമാലി,ചാലക്കുടി, കിഴക്കമ്പലം, കൊടുങ്ങല്ലൂരിലെ അഴീക്കോട്‌ എന്നിവടങ്ങളിലെ സ്റ്റൂഡിയോകളില്‍ കാത്തിരുന്ന നിരവധി പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറഞ്ഞുകൊണ്ടാണ്‌ ഹൈടെക്‌ പ്രചാരണത്തിന്‌ തുടക്കം കുറിച്ചത്.

ഇന്ത്യന്‍ പാര്‍ലമെന്റ്‌ നിയോജകമണ്ഡലങ്ങളില്‍ ആദ്യമായിട്ടാണ്‌ ഈ സാങ്കേദികവിദ്യ ഇലക്ക്ഷന്‍ പ്രചരണത്തിന്‌ ഉപയോഗിക്കുന്നത്‌. മൂന്നാം യു.പി.എ ഗവണ്‍മെന്റ്‌ രാഹൂല്‍ ഗാന്ധിയുടെ നേത്യത്വത്തില്‍ അധികാരത്തില്‍ വരുമെന്നും, രാഹുല്‍ ഗാന്ധിതുടങ്ങി വച്ച ഹൈടെക്‌ പ്രചരണ രീതി വരും നാളുകളില്‍ കൂടുതല്‍ യുവാക്കള്‍ക്ക്‌ നേരിട്ട്‌ നേതാക്കളുമായി സംവാദിക്കുവാനുള്ള അവസരം ലഭിക്കുമെന്നും മൂന്നാം യുപിഎ സഖ്യത്തെ ആരുനയിക്കും എന്ന ചോദ്യത്ത്ന്‌ മറുപടിയായി ചാക്കോ പറഞ്ഞു.