രണ്ടാം ലോക്സഭ തെരഞ്ഞെടുപ്പിന്റെ കഥ; ഫിറോസ് ഗാന്ധി എന്ന നേതാവിന്റെ ഉദയം

Webdunia
ശനി, 11 ജനുവരി 2014 (15:46 IST)
ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആവര്‍ത്തനമായി 1957ലെ രണ്ടാം ലോക്സഭാ തിരഞ്ഞെടുപ്പിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിജയിച്ചു. കോണ്‍ഗ്രസിന്റെ 490 സ്ഥാനാര്‍ഥികളില്‍ 371 സ്ഥാനാര്‍ഥികളും വിജയിച്ചു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു വീണ്ടും പ്രധാനമന്ത്രിയായി.

അനന്തസയനം അയ്യങ്കാരാണ് പുതിയ ലോക്‍സഭ സ്പീക്കറായത്. പ്രധാനമന്ത്രിയാ‍യിരുന്നു നെഹ്രുവാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഫിറോസ്ഗാന്ധിയുടെ ഉദയമായിരുന്നു ആ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത.

ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ നിന്നാണ് ഫിറോസ് ലോക്സഭയിലേക്ക് ജയിച്ചു കയറിയത്. പിന്നീട് നെഹ്റുവിന്‍റെ മകളായ ഇന്ദിരയെ വിവാഹം ചെയ്യുകയും ചെയ്തു. 1962 മാര്‍ച്ച്31നാണ് രണ്ടാം ലോക്സഭയുടെ കാലാവധി അവസാനിച്ചത്.