കേരളത്തില്‍നുന്നുള്ള എം‌പിമാര്‍ ഒറ്റക്കെട്ടായിരുന്നോ?

Webdunia
ശനി, 18 ജനുവരി 2014 (19:28 IST)
PTI
റെയില്‍‌വെ ബഡ്ജറ്റില്‍ കടുത്തഅവഗണന നേരിട്ടെന്നു പരാതി ഉയര്‍ന്നപ്പോഴും മുല്ലപ്പെരിയാര്‍ പ്രശ്നമുണ്ടായപ്പോഴും റബര്‍ ഇറക്കുമതി തീ‍രുവ ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്താനും എം‌പിമാര്‍ ഒറ്റക്കെട്ടാകണമെന്ന് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു. അവര്‍ ഒറ്റക്കെട്ടായിരുന്നോയെന്നത് ചിന്തിക്കേണ്ട വിഷയമാണ്.

ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സംസ്ഥാനത്തു നിന്നുള്ള എംപിമാര്‍ ഇനി ഒറ്റക്കെട്ടാവുമെന്ന് ധാരാണയുണ്ടാക്കിയിരുന്നു. മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ ഒരു യോഗത്തിലാണ് അഭിപ്രായമുയര്‍ന്നത്.

ഇതിനുശേഷമാണ് കേരളത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ എംപിമാര്‍ തമ്മില്‍ ധാരണയിലെത്തിയത്.റെയില്‍വെ ബജറ്റില്‍ കേരളത്തെ അവഗണിച്ചത് ചൂണ്ടിക്കാട്ടി ഇടതുപക്ഷ , യുഡിഎഫ് എംപിമാര്‍ ചേരിതിരിഞ്ഞാണ് മന്ത്രി പവന്‍ കുമാര്‍ ബന്‍സാലുമായി ചര്‍ച്ച നടത്തിയത്.

പക്ഷേ പിന്നീടുണ്ടായ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, ഗ്യാസ് സബ്സിഡി, വിലക്കയറ്റം തുട്ങ്ങിയ കാര്യങ്ങളില്‍പ്പോലും എം‌പിമാര്‍ക്ക് ഒന്നിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ലെന്നതാണ് പൊതു വിലയിരുത്തല്‍.