കാലാവധി കഴിഞ്ഞും കറുത്ത അധ്യായത്തിലേക്ക് നീണ്ട അഞ്ചാം‌ലോക്‍സഭ

Webdunia
ചൊവ്വ, 4 ഫെബ്രുവരി 2014 (17:31 IST)
PRO
ഇപ്പോഴും ഓര്‍മ്മിക്കപ്പെടുന്ന ഒരു മുദ്രാവാക്യമാണ് 1971-ല്‍ ഇന്ദിരാഗാന്ധിയുടെ വകയായ 'ഗരീബി ഹഠാവോ'. സ്വാതന്ത്രാനന്തരഭാരതം കണ്ട അഞ്ചാം ലോക്സഭയിലെ 352 സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്..

1975 ജൂണ്‍ 12ന് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പിനെ അസാധുവാക്കി. പ്രധാനമന്ത്രിസ്ഥാനം രാജിവെക്കുകമാത്രമായിരുന്നു ഭരണഘടനാപരമായ പോംവഴി.

ഇന്ദിരാഗാന്ധി രാജിവെക്കുന്നതിന് പകരം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രതിപക്ഷത്തെ മുഴുവനായി ജയിലിലടക്കുകയാണ് ചെയ്തത്. ഇത് പ്രശ്നങ്ങളെ ആളിക്കത്തിച്ചു.

ഇന്ദിരാഗാന്ധി മന്ത്രിസഭ കാലാവധിക്കപ്പുറത്തേക്കും നീണ്ടു. 1975 മാര്‍ച്ച് 25 മുതല്‍ 1977 മാര്‍ച്ച് 21വരെ നീണ്ട അടിയന്തരാവസ്ഥ കാലമാണ് ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറ്റവും കറുത്ത അധ്യായം.