വയാഗ്ര വേണ്ട, വേറൊരു മാര്‍ഗമുണ്ട് !

Webdunia
ബുധന്‍, 31 ഒക്‌ടോബര്‍ 2018 (18:51 IST)
ദാമ്പത്യമെന്നാല്‍ അതിമനോഹരമായ ഒരു കാവ്യമാണെന്നാണ് കവി സങ്കല്‍പ്പം. അതെ, അതിമനോഹരം തന്നെയാണ് ദാമ്പത്യം. എന്നാല്‍, ലൈംഗിക ശേഷിക്കുറവ് ശാരീരിക ബന്ധം അസാധ്യമാക്കിയാലോ? ദാമ്പത്യം പരാജയം തന്നെ. ആസമയം വയാഗ്ര പോലെയുള്ള മരുന്നുകള്‍ തന്നെയാവും ശരണം.
 
എന്നാല്‍, ഉദ്ധാരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ വയാഗ്ര ഒരു ദിവ്യൌഷധമായി കരുതുന്നവര്‍ക്ക് മാറി ചിന്തിക്കാന്‍ ഒരവസരം ഗവേഷകര്‍ തുറന്നിടുന്നു. ചീഞ്ഞമുട്ടയുടെ ഗന്ധത്തിനു കാരണമായ ഹൈഡ്രജന്‍ സള്‍ഫൈഡ് വാതകത്തിന് ഉദ്ധാരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമത്രേ!
 
കുറഞ്ഞ അളവില്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് ശ്വസിക്കുന്നത് മസിലുകള്‍ക്ക് അയവ് വരുത്തുകയും അതുവഴി കൂടുതല്‍ രക്തയോട്ടം സാധ്യമാക്കുകയും ഉദ്ധാരണത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍. 
 
വയാഗ്ര ഉപയോഗിക്കുന്ന മൂന്നിലൊരു വിഭാഗത്തിനും ഉദ്ധാരണ പ്രശ്നത്തില്‍ പരിഹാരം ലഭിക്കാതിരുന്നതാണ് ഇത്തരത്തില്‍ ഒരു ഗവേഷണത്തിന് കാരണമായത്. ബ്രിട്ടനില്‍ മാത്രം ഏകദേശം 20 ലക്ഷം ആളുകള്‍ ഉദ്ധാരണ പ്രശ്നം അഭിമുഖീകരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഹൈഡ്രജന്‍ സള്‍ഫൈഡ് ഉദ്ധാരണ പ്രശ്നത്തില്‍ പ്രതീക്ഷയുടെ നാളമാവുകയാണ്. എങ്കിലും, ഇതില്‍ ചീഞ്ഞ മുട്ടയുടെ ഗന്ധത്തിന് മാറ്റമുണ്ടാവുമോ എന്നൊരു ചിന്തയ്ക്കും സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article