സ്ത്രീകൾക്ക് ഏറ്റവും നന്നായി ലൈംഗികത ആസ്വദിക്കാന്‍ കഴിയുന്നത് ഇരുപത് വയസിനും മുപ്പതു വയസിനുമിടയ്ക്കുള്ള പ്രായത്തിലല്ലെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. 2600ലധികം സ്ത്രീകളോടായി നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. മുപ്പത്താറാം വയസ്സിലാണ് സ്ത്രീകള്‍ക്ക് ലൈംഗികത നന്നായി ആസ്വദിക്കാന്‍ കഴിയുകയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളെ 23 വയസിന് താഴെയുളളവർ, 23നും 35നും ഇടയിൽ പ്രായമുള്ളവർ, 36 വയസിന് മുകളിൽ പ്രായമുള്ളവർ എന്നീ മൂന്ന് ഗ്രൂപ്പുകളായി തരം തിരിച്ചു. തുടര്‍ന്ന്, ലൈംഗിക ജീവിതത്തിൽ എത്രമാത്രം സംതൃപ്തി ലഭിക്കുന്നുണ്ടെന്ന് ചോദിച്ചു. 36 വയസ് പൂർത്തിയായവരിൽ പത്തിൽ എട്ടുപേരും ആത്മവിശ്വാസവും ലൈംഗികാസ്വാദനവും കൂടുതലായി ലഭിച്ചുവെന്ന മറുപടിയാണ് നല്‍കിയത്.