ആ സമയത്ത് ഞാന്‍ പുറത്തെടുക്കുമെന്നൊക്കെ ആണുങ്ങള്‍ വീരവാദം മുഴക്കും, പക്ഷേ സംഭവിക്കുന്നതോ!
ബുധന്‍, 31 ഒക്‌ടോബര്‍ 2018 (16:07 IST)
കല്യാണം കഴിഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും ചിലപ്പോള്‍ തീരുമാനിക്കും. രണ്ടു വര്‍ഷത്തേക്ക് കുട്ടികള്‍ എന്ന ചിന്ത വേണ്ട. പിന്നെ ഗര്‍ഭ നിരോധന മാര്‍ഗങ്ങളുടെ പിന്നാലെ പാച്ചിലാണ്. പില്‍സുകള്‍ കഴിക്കുന്നു. ആണുങ്ങളാകട്ടെ, പല കമ്പനികളുടെ ഉറകള്‍ വാങ്ങിക്കൂട്ടുന്നു. മിക്കപ്പോഴും ആണുങ്ങള്‍ക്ക് കുറച്ചുകഴിയുമ്പോള്‍ ഉറ ഉപയോഗം മടുക്കും.
സ്ഖലനം നടക്കുന്നതിനു മുമ്പ് വിത്‌ഡ്രോവല്‍ ചെയ്തോളാമെന്നൊക്കെ ചില ആണുങ്ങള്‍ വീരവാദം മുഴക്കും. എന്നാല്‍ സ്ഖലനം ആണുങ്ങള്‍ക്ക് എത്രമാത്രം നിയന്ത്രിക്കാനാകും എന്നതിനെപ്പറ്റി പഠനങ്ങള്‍ തുടരുകയാണ്. അത്രയെളുപ്പമുള്ള ഒരു സംഗതിയല്ല എന്ന് പഠനങ്ങള്‍ പറയുന്നു. രതിമൂര്‍ച്ഛ സംഭവിക്കുന്നതിനു മുമ്പ് ലിംഗം യോനിയില്‍ നിന്ന് പുറത്തെടുക്കാന്‍ കഴിയുമെന്നൊക്കെ പറയാന്‍ കൊള്ളാമെങ്കിലും പ്രാവര്‍ത്തികമാക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്.
രതിമൂര്‍ച്ഛയോടടുക്കുമ്പോള്‍ മനസിന്‍റെ നിയന്ത്രണത്തിന്‍റെ കെട്ടഴിഞ്ഞുപോകുമെന്നതുതന്നെ കാരണം. എന്നാല്‍ അങ്ങനെ ചെയ്യാന്‍ ശ്രമിച്ചാലും മനസ്സിലാക്കിയിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്നാമത്, രതിമൂര്‍ച്ഛയ്ക്ക് മുമ്പ് ലിംഗം യോനിയില്‍ നിന്നു പുറത്തെടുക്കാന്‍ കഴിഞ്ഞു എന്നുതന്നെയിരിക്കട്ടെ. സന്താനോല്‍പ്പാദനം നടക്കാതിരിക്കും എന്നതിന് ഉറപ്പൊന്നും അതുകൊണ്ട് നല്‍കാനാവില്ല.
തുടക്കത്തില്‍ തന്നെ ലിംഗത്തില്‍ നിന്ന് സ്രവം വന്നുതുടങ്ങും. പൂര്‍ണമായ സ്ഖലനം നടന്നില്ലെങ്കിലും ചിലപ്പോള്‍ ബീജങ്ങള്‍ പുറത്തേക്ക് പ്രവഹിക്കാം. അതുകൊണ്ടുതന്നെ സ്ഖലനം നടക്കുന്നതിനുമുമ്പുള്ള വിത്‌ഡ്രോവല്‍ രീതിക്ക് സന്താനനിയന്ത്രണത്തിന്‍റെ കാര്യത്തില്‍ അമ്പത് ശതമാനം സാധ്യതയേ നല്‍കാനാവൂ.
സ്ഖലനത്തിനു മുമ്പ് ലിംഗം പുറത്തെടുക്കണമെന്നുള്ള ചിന്ത മനസിനെ ഭരിക്കുന്നതിനാല്‍ ലൈംഗിക ബന്ധത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാനാവില്ല. ലൈംഗിക അസംതൃപ്തിയാകും ഫലം. പക്ഷേ ഇതൊക്കെ മറികടന്ന് വിത്ഡ്രോവല്‍ രീതി വിജയിപ്പിക്കാം എന്ന് ആത്മവിശ്വാസമുള്ളവര്‍ക്ക് സന്താനനിയന്ത്രണത്തിന് ഇത് പരീക്ഷിക്കാവുന്നതാണ്. ഒരു പരിധിവരെ സുഖം ലഭിക്കുകയും ചെയ്യും, സന്താനനിയന്ത്രണത്തിന് സാധ്യതയുമുണ്ട് എന്നത് ഈ രീതിയുടെ സവിശേഷതയാണ്.
സ്ഖലനം നിയന്ത്രിച്ചാല്‍ സമയം വര്‍ദ്ധിപ്പിക്കാമെന്ന ഗുണവുമുണ്ട്. പരീക്ഷിക്കുന്നതില്‍ കുഴപ്പവുമില്ല. കാരണം പലപ്പോഴും പരീക്ഷണങ്ങള്‍ കിടപ്പറയിലെ ആവര്‍ത്തനവിരസത ഒഴിവാക്കും.