സ്ത്രീകള്‍ക്കാണെങ്കിലും പുരുഷന്മാര്‍ക്കാണെങ്കിലും ആശങ്കകളും പ്രതീക്ഷകളും പേടിയുമെല്ലാമുള്ള ഒന്നായിരിക്കും ആദ്യത്തെ ലൈംഗികബന്ധം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത്തരം കാര്യങ്ങള്‍ കൂടുതലായി പ്രകടമാകുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ആശങ്കകള്‍ ഒഴിവാക്കുന്നതിനായി സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട പല സംഗതികളുമുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
സെക്‌സില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് സുരക്ഷിതത്വം. ഗര്‍ഭധാരണം ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ സുരക്ഷിതവഴികള്‍ തേടേണ്ടത് അത്യാവശ്യമാണ്. അതുപോലെ ആദ്യ സെക്‌സിലെ ബ്ലീഡിംഗും കന്യാചര്‍മ്മമെന്ന ചിന്തയുമെല്ലാം പല സ്ത്രീകളിലും ഭയമുളവാക്കുന്നു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ മാത്രമേ കന്യാചര്‍മ്മം നഷ്ടപ്പെടൂവെന്ന ധാരണ തെറ്റാണെന്നാണ് ആദ്യം സ്ത്രീകള്‍ തിരിച്ചറിയേണ്ടത്.
കന്യാചര്‍മഛേദനത്തിലൂടെ രക്തസ്രാവമുണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഭയപ്പെടേണ്ട കാര്യമില്ല. അല്പസമയത്തിനകം തന്നെ ആ രക്തസ്രാവം നിലയ്ക്കുകയും ചെയ്യും. ആദ്യാനുഭവത്തില്‍ വേദനയുണ്ടാകുന്നത് സര്‍വസാധാരണയാണ്. ഇതിനെക്കുറിച്ചും ആശങ്കപ്പെടേണ്ട കാര്യമില്ല. സെക്‌സിനെ ഭയത്തോടെ വീക്ഷിക്കുന്നതാണ് ഇത്തരം വേദനയ്ക്കുള്ള ഒരു പ്രധാന കാരണമായി പറയുന്നത്.
ആദ്യമായാണ് സെക്സില്‍ ഏര്‍പ്പെടുന്നതെങ്കിലും നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പങ്കാളി ചെയ്യുകയാണെങ്കില്‍ അക്കാര്യം തുറന്നു പറയാന്‍ മടി കാണിക്കരുത്. അത്തരത്തില്‍ ചെയ്യാതിരിക്കുന്നത് ഭാവിയില്‍ സെക്‌സിനോടു തന്നെ വിരക്തി തോന്നാന്‍ കാരണമാകുകയും ബന്ധത്തെ തന്നെ ദോഷകരമായ രീതിയില്‍ ബാധിക്കുന്നതിനു കാരണമാകുകയും ചെയ്യും.