സെക്‍സിനിടെ പെട്രോള്‍ വില പ്രശ്നമായാല്‍, ലോണ്‍ കുടിശ്ശിക കടന്നുവന്നാല്‍...!

വെള്ളി, 25 മെയ് 2018 (15:18 IST)
ലൈംഗികബന്ധം സുഖകരമാകണമെങ്കില്‍ പല ഘടകങ്ങളുമുണ്ട്. എന്തെന്നാല്‍ ലൈംഗികബന്ധമെന്നത് വെറും ശാരീരികമായ ഒന്നല്ല, മറിച്ച് മനസും കൂടി ഉള്‍പ്പെടുന്ന ഒന്നാണ്. നിങ്ങളുടെ വിചാരങ്ങളും വികാരവുമെല്ലാം കൂടിച്ചേരുമ്പോള്‍ മാത്രമേ നല്ലൊരു ലൈംഗികബന്ധം അനുഭവമാകുകയുള്ളൂ.
 
പങ്കാളിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളില്‍പ്പോലും മനസും ചിന്തകളും മറ്റു കാര്യങ്ങളിലേക്ക് പോകുന്നതാണ് പല ആളുകളേയും അലട്ടുന്ന പ്രശ്‌നം. ഇത് സെക്സ് സുഖം കളയുക മാത്രമല്ല ചിലര്‍ക്കെങ്കിലും കുറ്റബോധവുമുണ്ടാക്കും. സെക്സിനിടെ മറ്റു ചിന്തകള്‍ കയറി വരുന്നതിനെ തടയാന്‍ ഇതാ ചില വഴികള്‍.
 
സെക്സിന് മുമ്പും സെക്സിനിടയിലും അതിനുശേഷവുമെല്ലാം പങ്കാളിയുമൊത്ത് മനസ്സുതുറന്ന് സംസാരിക്കണം. എന്തു ടെന്‍ഷനുകളും ചിന്തകളുമുണ്ടെങ്കിലും ഇവയൊന്നും കിടക്കയിലേക്ക് കയറ്റില്ലെന്ന ഉറച്ച തീരുമാനം എടുക്കേണ്ടത് ആവശ്യമാണ്. ഇത് ഈ വേളയില്‍ അനാവശ്യ ചിന്തകള്‍ മനസില്‍ കയറി വരാതിരിയ്ക്കാന്‍ സഹായിക്കും.
 
സെക്സിനു മുന്നോടിയായി നടത്തുന്ന രതിപൂര്‍വലീലകള്‍ സെക്സ് സമയത്തു പങ്കാളികളുടെ മനസില്‍ മറ്റു ചിന്തകള്‍ വരുന്നതു തടയുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ആ സമയത്തു പങ്കാളിയുടെ ശരീരം താലോലിക്കുകയോ മറ്റോ ചെയ്യുക. ഇത് ഇരുവരുടേയും ശ്രദ്ധ പതറാതിരിയ്ക്കാന്‍ ഏറെ സഹായകമാണ്.
 
സെക്സിനിടെ പ്രധാനമായ ഒന്നാണ് ആശയവിനിമയം. എന്നാല്‍ ഇത് വളരെ സീരിയസായ കാര്യങ്ങളോ കുടുംബകാര്യങ്ങളോ ആവാതെ സെക്‌സ് സംബന്ധമോ ശരീരസംബന്ധമായതോ ആവാന്‍ ശ്രദ്ധിക്കണം. സെക്സ്നിടെ ലോണിന്റെ കാര്യമോ പെട്രോള്‍ വിലയോ മറ്റോ കടന്നു വരാതെ ശ്രദ്ധിക്കുകയും വേണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍