ദീപാവലി സ്‌പെഷ്യൽ ബാദുഷ

Webdunia
ശനി, 27 ഒക്‌ടോബര്‍ 2018 (15:07 IST)
നരകാസുര വധം കഴിഞ്ഞെത്തുന്ന ശ്രീകൃഷ്ണനെ ദീപങ്ങള്‍ തെളിയിച്ചു വരവേറ്റുവെന്നതുള്‍പ്പെടെ ദീപാവലി ആഘോഷത്തിന് പിന്നില്‍ ഒട്ടേറെ ഐതീഹ്യങ്ങളുണ്ട്. ദീപാവലി, ദീപങ്ങളുടെ മാത്രം അല്ല, മധുരങ്ങളുടെ കൂടെ ഉത്സവമാണ്. മധുരമില്ലാതെ എന്ത് ദീപാവലി. ദീപാവലിയിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു പലഹാരമാണ് ബാദുഷ. അത് നമുക്ക് കടയിൽ നിന്ന് വാങ്ങാതെ വീട്ടിൽ നിന്ന് തന്നെ നമുക്ക് തയ്യാറാക്കാം. 
 
ചേരുവകൾ‍:
 
മൈദ - 4 കപ്പ് (1 ലിറ്റര്‍)
വെണ്ണ - 175 ഗ്രാം
പഞ്ചസാര - അര കപ്പ്
ബേക്കിങ്സോഡാ - 1/2 ടീസ്പൂണ്‍
നെയ്യ് അെല്ലങ്കില്‍ ഡാല്‍ഡ - 6 കപ്പ്
കേസരി പൗഡര്‍, ഏലയ്ക്കാപ്പൊടി - ആവശ്യത്തിന്
പാല്‍ - 2 ടേബിള്‍സ്പൂണ്‍
 
തയ്യാറാക്കുന്ന വിധം:
 
മൈദ ഇടഞ്ഞു വൃത്തിയാക്കി ബേക്കിങ് സോഡാ കട്ട ഇല്ലാതെ ഉതിര്‍ത്തു ചേര്‍ത്തു 5 മിനിറ്റു നേരം കലര്‍ത്തിക്കൊണ്ടിരിക്കുക. അതിനുശേഷം അതില്‍ വെണ്ണയും കേസരിപൗഡറും ചേര്‍ത്ത് 5 മിനിറ്റു നേരം നല്ലതുപോലെ വിരവുക. അതില്‍ കുറേശ്ശയായി വെള്ളം ഒഴിച്ചു പാകത്തിന് നല്ലതുപോെല കുഴയ്ക്കുക. അധികം അയഞ്ഞുപോകാതെ കുറേശ്ശയായി എടുത്ത് ചപ്പാത്തിക്കല്ലില്‍ വച്ചു നല്ലതുപോലെ കുഴയ്ക്കുക. അതിനുശേഷം നെല്ലിക്കവലിപ്പത്തില്‍ കുറേശ്ശയായി മാവെടുത്ത് ചെറിയെചറിയ ഉരുളകള്‍ ഉരുട്ടിവയ്ക്കുക. അടുപ്പില്‍ ചീനച്ചട്ടിയില്‍ നെയ്യൊഴിച്ചുവച്ച് തിളയ്ക്കുമ്പോള്‍ അതില്‍ ù ഇഞ്ച് ഘനത്തില്‍ വട്ടത്തില്‍ തട്ടി ഇട്ടു പാകത്തിന് വെന്തു കോരുക. വേറേ അടുപ്പില്‍ ഒരു പരന്ന പാത്രത്തിൽ പഞ്ചസാരയും കുറച്ചു വെള്ളവും ഒഴിച്ചു വച്ചു തിളച്ചു പതഞ്ഞുവരുമ്പോള്‍ അതില്‍ പാലൊഴിച്ച് മുകളിലേക്ക് വരുന്ന അഴുക്ക് എടുത്തുകളയുക. പഞ്ചസാര പാവാക്കി അതില്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്ത് ഇളക്കി വാങ്ങിവയ്ക്കുക. ചെറുചൂടില്‍ 5,6 ബാദുഷാക്കള്‍ വീതം പാവില്‍ ഇട്ട്, പാവ് അതില്‍ പിടിച്ചശേഷം പരന്ന പാത്രത്തില്‍ എടുത്തുവയ്ക്കുക. നല്ലതുപോലെ ആറിയേശഷം അടപ്പുള്ള പാത്രത്തില്‍ ഇട്ടു സൂക്ഷിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article