നാടകത്തിനു വേണ്ടി ബലി കൊടുക്കപ്പെട്ട സഫദര്‍ ഹാഷ് മി എന്ന നാടക പ്രതിഭയുടെ മരണത്തിന് 19 വയസ്സ്.
നാടകം അടച്ചുറപ്പുള്ള മൂന്നു ചുവരുകള്‍ക്കുള്ളില്‍ നടത്തേണ്ടതല്ലെന്ന് പറയുക മാത്രമല്ല സഫ് ദര്‍ ഹഷ് മി ചെയ് തത്.. തൊഴിലാളികളുടെ ഒപ്പം തോളില്‍ കൈയ്യിട്ട് നടന്ന് അവരെ പലതും പഠിപ്പിക്കാന്‍ നാടകത്തിന് ആവുമെന്ന് ഹഷ് മി വിളിച്ചു പറഞ്ഞു.
ഇന്ത്യയുടെ നാടക ചരിത്രത്തില്‍ ഹഷ് മി ഇത്രയേ ഉള്ളൂ എന്നു ചോദിക്കാന്‍ വരട്ടേ..?
1954 ഏപ്രില്‍ 12 ന് ഹഷ് മി ജനിച്ചു.
നാടകത്തെ രഗവേദിയില്‍ നിന്നും കൈപിടിച്ച് പുറത്തിറക്കി. സമരം ചെയ്യുന്നവരുടെ നാവായി നടകത്തെ മാറ്റി.
ആദ്യത്തെ ജനകീയ തീയറ്റര്‍ പ്രസ്ഥാനം തുടങ്ങി.
തെരുവില്‍ നാടകം കളിക്കുന്നതിടയില്‍ അക്രമികളുടെ വെടിയേറ്റു വീണു.
ഇതിലും ലളിതമായി ആജീവിതത്തെ അവതരിപ്പിക്കാനാവില്ല.
ചെറുപ്പം തൊട്ടെ തൊഴിലാളി പ്രസ്ഥാനത്തോടും കമ്യൂണിസ് റ്റ് ആശയങ്ങളോടും ആദരവു പുലര്‍ത്തിയിരുന്ന ഹഷ് മി തൊഴിലാളി പ്രസ്ഥാനത്തിന്‍റെ മുന്നണിയിലെത്തി.
നിലവിലുള്ള നാടക സങ്കേതങ്ങള്‍ തന്‍റെ വഴിയല്ലെന്നു തിരിച്ചറിഞ്ഞ അദ്ദേഹം നാടകത്തിനെ തെരുവിലേക്കിറക്കി.
തെരുവു നാടകത്തിലൂടെ തന്‍റെ രാഷ് ട്രീയ ആശയങ്ങള്‍ ജനങ്ങളില്‍ എത്തിച്ചു.
1973 ലാണ് ജന നട്യ മഞ്ച് എന്ന നാടക വേദിക്ക് രൂപം കൊടുത്തത്. പില്ക്കാലത്ത് ഇന്ത്യന്‍ പീപ്പിള്‍ സ് തീയറ്ററിന്‍റെ ഉല്‍പത്തിക്ക് ഈ പ്രസ്ഥാനം പ്രധാന പ്രേരണയായി.
കുറഞ്ഞ വേതനത്തിനും അടിച്ചമര്‍ത്തലിനും സ്ത്രീകള്‍ക്കു നേരെയുള്ള അക്രമത്തിനും എതിരെ ഹഷ് മിയും കൂട്ടരും തെരുവില്‍ നാടകം കളിച്ചു.
ഹഷ് മിയോടോപ്പം ഭാര്യ മാലോയ് ശ്രീ ഹാഷ് മിയും നാടക പ്രവര്‍ത്തനത്തില്‍ പങ്കാളിയായി.ഡല്‍ഹിയായിത്ധന്നു ഹാഷ് മിയുടെ പ്രധാന പ്രവര്‍ത്തന മേഖല.
ഓരത്ത് , മെഷിന്‍, മോട്ടറാമിന്‍റെ സത്യാഗ്രഹം തുടങ്ങിയ ഹഷ് മിയുടെ നാടകങ്ങള്‍ ചലനങ്ങള്‍ സൃഷ് ടിച്ചു.
1989 ജനുവരി ഒന്നിന് ഡല്‍ഹിയിലെ ഷാഹിബാ ബാദില്‍" ഹാലാ ബോല്‍ "എന്ന നാടകാവതരണത്തിനിടയില്‍ കോണ്‍ഗ്രസ് അനുകൂലികളായ അക്രമികള്‍ ഹാഷ് മിയെ വെടിവച്ചു.
ജനുവരി 2 ന് ഹാഷ് മി ഓര്‍മ്മയായി..
മൂന്നാം തീയതി ജനലക്ഷങ്ങളുടേയും സാംസ് കാരിക പ്രവര്‍ത്തകത്ധടേയും ബുദ്ധി ജീവികളുടേയും അകന്പടിയോടെ ഹാഷ് മിക്ക് ഡല്‍ഹി അന്ത്യായാത്രാമൊഴി നല്‍ കി.
ജനുവരി നാല് ഹാഷ് മിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ദിവസമായിത്ധന്നു.
ഹാഷ് മിയുടെ പ്രിയ തമയും നാടക സഹയാത്രികയുമായ മാലോയ് ശ്രീ അന്നാണ് ഹാഷ് മിയുടെ ചോരയുണങ്ങാത്ത മണ്ണില്‍ ഹാഷ് മി കളിച്ചു പൂര്‍ത്തിയാക്കാത്ത ഹാലോ ബോല്‍ നാടകം കളിച്ചത്.
ഭര്‍ത്താവിന്‍റെ മരണത്തിന്‍റെ രണ്ടാം നാള്‍ അവര്‍ ഷാഹിബാബാദില്‍ ആയിരക്കണക്കിന് നാടക പ്രേമികളേയും തൊഴിലാളികളേയും സാക്ഷിനിര്‍ത്തി ഹാലോ ബോല്‍ കളിച്ചു തീര്‍ത്തു.
എന്നിട്ടവര്‍ പറഞ്ഞു- ഒരു പക്ഷേ സഫ് ദര്‍ ഇതുതന്നെയാണ് ആഗ്രഹിച്ചിരുന്നത്.
ജന എന്നാല്‍ ജനനം എന്നാണ് . നാടകത്തിന്‍റെ സങ്കേതങ്ങളെ അടി മുടി നവീകരിച്ചു എന്നതാന് ഇന്ത്യന്‍ തീയറ്ററില്‍ നാട്യ ജനമഞ്ചിന്‍റെ സ്ഥാനം.
ഹാഷ് മിയുടെ മരണ ശേഷം അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് രൂപീകത്ധിച്ച പ്രസ് ഥാനമാണ് സഫദര്‍ ഹഷ് മി മെമ്മോറിയല്‍ ട്രസ് റ്റ് .
ചിത്രകാരന്‍ മാരുടേയും എഴുത്തു കാരുടേയും നാടക പ്രവര്‍ത്തകരുടേയും സിനിമാ നിര്‍മ്മാതാക്കളുടെയും വിശാല കൂട്ടായ് മയാണിത്.
ഹഷ് മിയ് ക്ക് പില്‍ ക്കാലം നല്‍ കിയ നല്ല തുടര്‍ച്ചകളില്‍ ഒന്നായി ഡല്‍ഹിയില്‍ ഇന്നും ''സ ഹ് മത്ത്"" പ്രവര്‍ത്തിക്കുന്നു.
ഹഷ് മിയെക്കുറിച്ച് ധാരാളം കവിതകളും നാടകങ്ങളും പില്ക്കാലത്ത് ഉണ്ടായി .
1995 ല്‍ ഹഷ് മിയുടെ അമ്മയായ ഖ്വമര്‍ അസാദ് ഹാസ് മി മകന്‍റെ ഓര്‍മ്മകള്‍ ചേര്‍ത്തെഴുതിയ ദ ഫി ഫ ᅤ് ഫ്ളയിം: ദ സ്റ്റോറി ഓഫ് സഫ് ദര്‍ ഹാഷ് മി എന്ന പുസ്തകം അമ്മ മകനു നല്‍ കിയ ജീവനുള്ള സ്മാരകമാണ്.
" നമ്മുടെ സ്വപ്നങ്ങളുടെ മരണത്തേക്കാള്‍ അപകടകരമായത് ഒന്നും ഇല്ല "എന്നു ഹാഷ്മിയെ അനുസ് മരിച്ചുകൊണ്ട് പഞ്ചാബി കവിയായ പാഷ് എഴുതിയത് എത്ര ശരിയാണ്.
ഹാഷ് മിയുടെ തീയറ്റര്‍ ഇന്നും യാഥര്‍ത്ഥ്യമാവാതെ കിടക്കുന്നു..
നാടകത്തെ ആക് ടിവിസത്തിന്‍റെ സ്വഭാവത്തിലെത്തിക്കാമെന്നു കാണിച്ചു തരികയാണ് ഹഷ് മി തന്‍റെ നാടക ജീവിതത്തിലൂടെ ചെ യ്തത്.
ലോകത്ത് നാടകങ്ങള്‍ ജനകീയ മുന്നേറ്റങ്ങള്‍ സൃഷ് ടിക്കുന്പോള്‍ , അരങ്ങില്‍ ചലനങ്ങള്‍ ഉണ്ടാകുന്പോള്‍ ഹാഷ് മി ഉറക്കത്തില്‍ നിന്നും പിടഞ്ഞെണീക്കും.
മുപ്പത്തി നാലാമത്തെ വയസ്സില്‍ നാടകകൃത്തിനു ലഭിക്കാവുന്ന വീരോചിതമായ പിന്‍ വാങ്ങലാണ് ഹാഷ് മി നടത്തിയത്.
അല്ലെങ്കില്‍ തന്നെ ഹാഷ് മിക്ക് പിന്‍വാങ്ങാന്‍ കര്‍ട്ടനു പിറകില്‍ ഒരു ലോകം ഉണ്ടായിരുന്നില്ലല്ലൊ?