കുടമാളൂര്‍ അവാര്‍ഡ് കീഴ്പടത്തിന്

Webdunia
2003 ജനുവരി 5
കഥകളി രംഗത്തെ സമഗ്ര സംഭവനയ്ക്കു പ്രശസ്ത നടന്‍ കീഴ്പടം കുമാരന്‍ നായര്‍ക്ക് കുടമാളൂര്‍ കരുണാകരന്‍ നായര്‍ സ്മാരക അവാര്‍ഡ് നല്‍കും.

5001 രൂപയും പ്രശസ്തി പത്രവും ആണ് കരുണാകരന്‍ നായര്‍ ഫൗണ്ടേഷന്‍റെ അവാര്‍ഡ്. ഡോ. വി.ആര്‍. പ്രബോധ ചന്ദ്രന്‍ നായര്‍, ഒ.എം. അനുജന്‍, പള്ളം ചന്ദ്രന്‍ എന്നിവരുള്‍പ്പെടുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചച്ചത്.

കുടമാളൂര്‍ കലാകേന്ദ്രം പ്രസിഡണ്് ടി. രാമന്‍ഭട്ടതിരിപ്പാടിന്‍റെ അദ്ധ്യക്ഷതയില്‍ എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് 12ന് അവാര്‍ഡ് സമ്മാനിക്കും.