ആദിയോഗി ശിവപ്രതിമ; ലോകത്തെ ഏറ്റവും പൊക്കം കൂടിയ ഊർദ്ധ്വകായ പ്രതിമ !

Webdunia
തിങ്കള്‍, 12 ജൂണ്‍ 2017 (14:49 IST)
ലോകത്തില്‍ വെച്ചുതന്നെ ശിവഭഗവാന്റെ ഏറ്റവും വലിയ അർദ്ധകായ പ്രതിമയാണ് ആത്മീയാചാര്യൻ ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷൻ കേന്ദ്രത്തിലുള്ളത്. 112 അടി ഉയരത്തിലാണ് ആദിയോഗി എന്ന് പേരുള്ള ഈ കൂറ്റന്‍ പ്രതിമ സ്ഥിതിചെയ്യുന്നത്. 112.4 അടി ഉയരമുള്ള ഈ പ്രതിമ 24.99 മീറ്റർ വീതിയിൽ 147 അടി നീളത്തിലാണ് സ്ഥിതി ചെയ്യുന്നത്.   
 
പ്രതിമയുടെ 112 അടി ഉയരം എന്നത് 112 മാർഗങ്ങളെയാണ് സൂചിപ്പിക്കുന്നത്. പൂർണമായും സ്റ്റീൽ കൊണ്ടാണ് ഈ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. 30 മാസം കൊണ്ടായിരുന്നു പ്രതിമ രൂപപ്പെടുത്തിയത്. ശിവന്റെ കഴുത്തി ലെ സര്‍പ്പം പ്രകൃതിസൗഹൃദത്തിന്റെയും ജീവജാലങ്ങളോടുള്ള സഹവര്‍ത്തിത്തത്തിന്റെയും തെളിവാണെന്നാണ് വിശ്വാസം.  
 
ഈ ആദിയോഗി ശിവപ്രതിമ ലോകത്തെ ഏറ്റവും പൊക്കം കൂടിയ ഊർദ്ധ്വകായ പ്രതിമയെന്ന ഗിന്നസ് റെക്കോർഡും നേടി. കഴിഞ്ഞ ശിവരാത്രി ദിനത്തിലാണ് ഈ ശിവ പ്രതിമ പ്രധാനമന്ത്രി  അനാവരണം ചെയ്തത്. 
Next Article