രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ കേരളത്തിൽ എന്ത് രാഷ്ട്രീയ മാറ്റം ഉണ്ടാകും ?

Webdunia
ചൊവ്വ, 26 മാര്‍ച്ച് 2019 (16:43 IST)
ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിൽ കേരളത്തെ ഏറെ ഞെട്ടിച്ച വാർത്തയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കും എന്നത്. വയനാട് മണ്ഡലത്തിൽ നിന്നും രാഹുൽ മത്സരിക്കുന്നത് പരിഗണനയിൽ ഉണ്ട് എന്ന് എ ഐ സി സി വ്യക്തമാക്കുകയും ചെയ്തു. എന്നൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതേവരെ കൈക്കൊണ്ടിട്ടില്ല.
 
കേരളത്തിൽ കോൺഗ്രസിന്റെ ഏറ്റവും ശക്തമായ മണ്ഡലമാണ് വയനാട്. രണ്ട് തവണയും മികച്ച ഭൂരിപക്ഷത്തിൽ തന്നെയാണ് എം ഐ ഷാനാവാസ ജയിച്ചത്. ഈ സീറ്റിൽ ഏറെ തർക്കങ്ങൾ ശേഷമാണ് ടി സിദ്ദിക്കിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. എന്നാൽ രാഹുൽ ഗാന്ധി മത്സരിപ്പിക്കാൻ എ ഐ സി സി ആലോചിക്കുന്നതിനാൽ ടി സിദ്ദിക്ക് പിൻ‌മാറി.
 
വയനാട്ടിലെയും വടകരയിലേയും സ്ഥാനാർത്ഥികളെ കോൺഗ്രസ് ഇതേവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രാഹുലിന്റെ വരവിൽ ഒരു തീരുമാനമായാൽ മാത്രമേ ഇക്കാര്യത്തിലും അന്തിമ തീരുമാനമാകൂ. അമ്മ സോണിയാ ഗാന്ധിയും മുത്തശ്ശി ഇന്ധിരാ ഗാന്ധിയും പിന്തുടർന്ന അതേ വഴി തന്നെയാണ് ഇപ്പോൾ രാഹുൽ ഗാന്ധിയും സ്വീകരിക്കുന്നത്.
 
തെക്കേ ഇന്ത്യയിൽ ഒരു മണ്ഡലത്തിൽ മത്സരിച്ച് സൌത്ത് ഇന്ത്യയുടെ എം പി മാരുടെ എണ്ണത്തിൽ വർധവുണ്ടാക്കുക എന്നതാണ് ലക്ഷ്യം. സോണിയ ഗാന്ധി സമാനമായ രീതിയിൽ ബെല്ലാരിയിലും ഇന്ദിര ചിക്മംഗളൂരിലും നേരത്തെ മത്സരിച്ചിരുന്നു. വയനാട്ടിലെ കർണാടകയിലെ ഒരു മണ്ഡലത്തിലോ ആയിരിക്കും രാഹുൽ ഗാന്ധി സൌത്ത് ഇന്ത്യയിൽ മത്സരിക്കുക എന്നാണ് റിപ്പോർട്ടുകൾ.
 
രാഹുൽ വയനട് മണ്ഡലത്തിൽ മത്സരിക്കുന്നതോടെ കേരളത്തിലാകെ തന്നെ വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സാധിക്കും എന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഇത് ഒരു പരിധി വരെ ശരിയുമാണ്. ജനങ്ങളെ വലിയ രീതിയിൽ സ്വാധീനിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. പാർട്ടി എന്നതിനപ്പുറത്ത് രാഹുൽ ഗാന്ധിയുടെ വ്യക്തിത്വം അംഗീകരിക്കപ്പെട്ടതാണ്.
 
പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന് ഉയർത്തിക്കാട്ടിയില്ലെങ്കെലും കോൺഗ്രസ് ഭൂരിപക്ഷം നേടിയാൽ പ്രധാനമന്ത്രിയാകാൻ സാധ്യത കൂടുതലുള്ള നേതാവാണ് രാഹുൽ എന്നതും ഗുണം ചെയ്യും. രജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ രാഹുലിന് വോട്ട് ചെയ്യുക എന്ന പ്രചരണമാവും യു ഡി എഫും നടത്തുക. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും രാഹുൽ പ്രഭാവം ഉണ്ടാവും. തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് ഇത് പ്രതികൂലമായി മാറും എന്നത് ഉറപ്പാണ്. 
 
അതേസമയം രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാൻ തയ്യാറാവില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. കേരളത്തിൽ മത്സരിക്കുന്നത് സി പി എമ്മിന് എതിരായി മാറും എന്നതിനാലാണ് ഇത്. ബി ജെ പിക്കെതിരായ പോരാട്ടത്തിൽ ദേശീയ തലത്തിൽ പസസ്പരം സഹായിക്കാൻ ഇരു പർട്ടികളും തീരുമാനിച്ചതാണ്. ബംഗാളിൽ തൃണമൂലിനെതിരെ ഇരു പാർട്ടികളും ചേർന്ന് ഒരു ഫോർമുലയിൽ എത്തിച്ചേർന്നിട്ടുണ്ട്.
 
വിജയിക്കുന്ന ഇടത് എം പിമാർ കോൺഗ്രസിന് തന്നെയാവും പിന്തുണ നൽകു. ഈ സാഹചര്യത്തിൽ ഇടതുമുന്നണിക്കെതിരെ നേരിട്ട് രാഹുൽ ഗാന്ധി തന്നെ മത്സരിക്കാനെത്തുന്നത് ശരിയായ നിലപാടല്ല എന്ന് കോൺഗ്രസിനകത്ത് തന്നെ അഭിപ്രായങ്ങൾ ഉണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് തെക്കേ ഇന്ത്യയിലെ മറ്റേതെങ്കിലും മണ്ഡലത്തിൽ  നിന്നാവും രാഹുൽ ഗാന്ധി ജനവിധി തേടുക.

അനുബന്ധ വാര്‍ത്തകള്‍

Next Article