ഉഭയകക്ഷി ചർച്ച പരാജയം; ചർച്ച തുടരുമെന്ന് മാണി

Webdunia
തിങ്കള്‍, 28 മാര്‍ച്ച് 2016 (11:07 IST)
യു ഡി എഫിന്റെ ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടു. കേരള കോൺഗ്രസ് എമ്മും, കേരള കോൺഗ്രസ് ജേക്കബ് എന്നീ പാർട്ടികളുമായി ക്ലിഫ് ഹൗസിൽ നടത്തിയ സീറ്റ് ചർച്ചകളാണ് പരാജയപ്പെട്ടത്. ചർച്ച തുടരുമെന്ന് കെ എം മാണി അറിയിച്ചു.
 
മൂന്ന് സീറ്റ് അധികം വേണമെന്നായിരുന്നു കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം പാർട്ടി അംഗീകരിക്കാതായപ്പോൾ ഒരു സീറ്റെങ്കിലും അധികം നൽകണമെന്ന് വാശി പിടിച്ചതിനെത്തുടർന്നാണ് ചർച്ച പരാജയപ്പെട്ടത്. പൂഞ്ഞാറും കുട്ടനാടും അങ്കമാലിയും വിട്ടു കൊടുക്കാൻ സാധിക്കില്ലെന്ന് യോഗത്തിൽ അറിയിച്ചു. തിരുവന്തപുരത്ത് പി ജെ ജോസഫിന്റെ വസതിയിലായിരുന്നു യോഗം.
 
ചർച്ച തുടരുമെന്നും ഏത് സീറ്റ് എത്ര സീറ്റ് എന്ന കാര്യത്തിൽ ഡെൽഹിയിൽ പോയിവന്നിട്ട് തീരുമാനമാകുമെന്ന് കേരള കോൺഗ്രസ് എമ്മിന്റെ ചെയർമാൻ ജോണി നെൽല്ലൂർ അറിയിച്ചു. അങ്കമാലി സീറ്റ് കൈവിട്ട് പോകില്ല എന്ന വിശ്വാസമുണ്ടെന്നും ഇന്ന് നടന്ന ഉഭയക‌ക്ഷി യോഗത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.