‘തമിഴ് റോക്കേഴ്സി’ന്റെ വിളയാട്ടം ; സിനിമ വ്യവസായത്തിന്റെ അടിത്തറയിളകുമോ?

ഐശ്വര്യ പ്രകാശന്‍
വ്യാഴം, 23 നവം‌ബര്‍ 2017 (15:03 IST)
തമിഴ് റോക്കേഴ്സ് എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ മുട്ടിടിക്കുന്ന ചില സിനിമാ പ്രവര്‍ത്തകര്‍ ഉണ്ട്. സിനിമ മേഖലയ്ക്ക് പേടിസ്വപ്നവുമായി ഈ ഓൺലൈന്‍ സൈറ്റ് മാറിയിട്ട് നാളുകൾ ഏറെയായി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചിത്രങ്ങള്‍ വെബ്സൈറ്റില്‍ പ്രചരിപ്പിക്കുന്ന ഇത്തരം സംഘങ്ങള്‍ പല സിനിമകളുടെയും ഭാവി നശിപ്പിച്ചിരിക്കുകയാണ്. 
 
തമിഴ് കൂടാതെ മലയാളം, ഹിന്ദി തുടങ്ങിയ സിനിമകളും ഇന്ന് തമിഴ് റോക്കേഴ്സിന്റെ ഇരകളാണ്. സിനിമ മേഖലയെ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ഇത്തരം കൂട്ടായ്മകള്‍ക്കെതിരെ നടന്‍ വിശാല്‍ രംഗത്ത് വന്നിരുന്നു. അനധികൃതമായി വെബ്സൈറ്റില്‍ സിനിമകള്‍ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സിന്റെ കടന്നു കയ്യറ്റം മൂലം ഭാവി ഇല്ലാതായ പല സിനിമകളും ഉണ്ട്.
 
മോഹന്‍ലാല്‍ നായകനായ വില്ലന്‍, ജയസൂര്യ നായകനായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല, സൂര്യ നായകനായ സിങ്കം 2, മെര്‍സല്‍ തുടങ്ങിയ സിനിമകള്‍ എല്ലാം ഇതിന് ഉദാഹരണമാണ്.
 
ഈ പ്രവണത സിനിമയുടെ നിര്‍മ്മാതാവിനും സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും വന്‍ തിരിച്ചടിയാണ്. സിനിമ വ്യവസായത്തിന് ഭീഷണിയായി കൊണ്ടിരിക്കുന്ന ഈ വ്യാജ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത് കുപ്രസിദ്ധി നേടുന്ന ഇത്തരം സംഘങ്ങള്‍ സിനിമ മേഖലയുടെ അടിത്തറയിളക്കുമെന്നതില്‍ ഒരു സംശയവും ഇല്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article