അയോധ്യയിൽ തർക്കഭൂമി ഒഴികെയുള്ള ഭൂമി വിട്ടുനൽകണം, രാമക്ഷേത്രം ഉടൻ നിർമ്മിക്കുമെന്ന തോന്നലുണ്ടാക്കാനുള്ള ബി ജെ പിയുടെ തിരഞ്ഞെടുപ്പ് തന്ത്രം

Webdunia
ചൊവ്വ, 29 ജനുവരി 2019 (15:20 IST)
തിരഞ്ഞെടുപ്പടുത്തു, വീണ്ടും രാമ ക്ഷേത്രം സജീവമായി. ലോക്സഭാ തിരഞ്ഞെടുപ്പ് ബി ജെ പിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ കടമ്പ തന്നെയാണ് ഇക്കുറി. കേന്ദ്ര സർക്കാരിനെതിരെ ജനരോഷം ശക്തമായ സാഹചര്യം നിലനിൽക്കുന്നു എന്ന് മനസിലാക്കിയാണ് അധികാരത്തിലെത്താൻ ഒരിക്കൽകൂടി ബി ജെ പി രാമക്ഷേത്രത്തെ ഉപയോഗപ്പെടുത്താൻ തയ്യാറെടുക്കുന്നത്.
 
അയോധ്യ ഭൂമി തർക്ക കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്. കേസിൽ കോടതിയുടെ നിലപാടിനായി രാജ്യം കാത്തിരിക്കുന്നതിനിടെ രാമക്ഷേത്ര നിർമ്മാണം എന്ന ക്യാംപെയിൻ സജീവമാക്കാൻ പുതിയൊരു തന്ത്രവുമായി എത്തിയിരിക്കുകയാണ് ബി ജെ പി. അയോധ്യയിൽ തർക്ക ഭൂമിയല്ലാത്ത ബാക്കിയുള്ള ഇടങ്ങൾ ഉടമസ്ഥർക്ക് തിരികെ നൽകണം എന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
 
തർക്കഭൂമിക്ക് ചുറ്റുമുള്ള 67 ഏക്കർ ഭൂമി രാമക്ഷേത്ര നിർമ്മാന ട്രസ്റ്റിന് വിട്ടുനൽകണം എന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. കഴിഞ്ഞ 25 വർഷമായി ഭൂമി കോടതിയുടെ കസ്റ്റഡിയിലാണുള്ളത്. പുതിയ നീക്കം കൊണ്ട് ബി ജെ പി ലക്ഷ്യം വക്കുന്നത് രാമ ക്ഷേത്രം പണിയാൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ നടത്തുന്നു എന്ന് തെളിയിക്കുകയാണ്. ഇത്രയും കാലം ഭരണത്തിൽ ഉണ്ടായിട്ടും തിരഞ്ഞെടുപ്പ് വാതിൽപ്പടിയിൽ നിൽക്കുന്ന സമയത്താണ് തർക്കഭൂമിക്ക് ചുറ്റുമുള്ള ഭൂമി വിട്ടുനൽകണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യം ഉന്നയിക്കുന്നത്.
 
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും എന്ന തോന്നലുണ്ടാക്കി,  ഉത്തരേന്ത്യയിലെ ഹൈന്ദവ വോട്ടുകൾ വീണ്ടും ദ്രുവീകരിക്കാനുള്ള തന്ത്രമായി കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കത്തെ കണക്കാക്കാം. 
ആളുകളുടെ മതപരമായ വൈകാരികതയെ കൂടുതൽ കൂടുതൽ സജീവമാക്കി നേട്ടം കൊയ്യുന്ന ആർ എസ് എസ് തന്ത്രം ഇവിടെ പ്രതീക്ഷിക്കാം. 
 
സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഭൂമി തർക്ക കേസ് തീർപ്പായി അയോധ്യയിൽ രാമ ക്ഷേത്രം ഉടൻ പണിതുയർത്തുക സാധ്യമല്ല എന്ന് ആർ എസ് എസ്, ബി ജെ പി നേതൃത്വത്തിന് നേരത്തെ തന്നെ അറിയാവുന്ന കാര്യമാണ്. അപ്പോൾ ലക്ഷ്യം വോട്ടുകൾതന്നെ. തിരഞ്ഞെടുപ്പടുക്കുന്ന സമയങ്ങളിലാണ് രാമക്ഷേത്രത്തെക്കുറിച്ച് കൂടുതൽ ചർച്ചയുണ്ടാന്നത് എന്നത് പ്രധനമാണ്.
 
കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിൽ ആക്കാതിരിക്കാൻ ആർ എസ് എസ് സമീപകാലത്ത് തങ്ങളുടെ നിലപാടിൽ മാറ്റംവരുത്തിയിരുന്നു. 2025ഓടെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചാൽ മതി എന്നാണ്. ഇപ്പോൾ ആർ എസ് എസ് നിലപാട് സ്വികരിച്ചിരിക്കുന്നത്. അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ ബി ജെ പിക്ക് കനത്ത തോൽ‌വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
 
ഈ ട്രൻഡ്, ലോകസഭാ തിരഞ്ഞെടുപ്പ് വരെ തുടർന്നാൽ ബി ജെ പി കനത്ത പരാജയം തന്നെ ഏറ്റുവാങ്ങേണ്ടി വരും. ഈ സാഹചര്യത്തിലാണ് ആർ എ എസ് രാമ ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട മുൻ നിലപാടിൽ മാറ്റം വരുത്താൻ കാരണം. ഇപ്പോൾ രാമക്ഷേത്രം നിർമ്മാണത്തിന് സർക്കാർ ശ്രമങ്ങൾ ആരംഭിച്ചതായി തോന്നൽ ഉണ്ടാക്കാൻ ശ്രമിക്കുക കൂടി ചെയ്യുന്നതിലൂടെ വരുന്ന തിരഞ്ഞെടുപ്പിലും രാമക്ഷേത്രത്തെ കത്തുന്ന വിഷയമാക്കി മാറ്റും  എന്നുറപ്പാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article