പാകിസ്ഥാനെ വലച്ച് സാമ്പത്തിക പ്രതിസന്ധി, കരകയറാൻ കഞ്ചാവ് നിയമവിധേയമാക്കാൻ ശ്രമം

അഭിറാം മനോഹർ
വ്യാഴം, 9 മെയ് 2024 (17:36 IST)
മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് നിയമവിധേയമാക്കാനൊരുങ്ങി പാകിസ്ഥാൻ. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് കന്നാബിസ് കണ്ട്രോൾ ആൻ്റ് റെഗുലേറ്ററി അതോറിറ്റി(സിസിആർഎ) രൂപവത്കരിക്കാനുള്ള ഓർഡിനൻസ് സർക്കാർ പാസാക്കി.
 
മെഡിക്കൽ, വ്യവാസായിക ആവശ്റ്റങ്ങൾക്ക് കഞ്ചാവ് കൃഷിചെയ്യുന്നതും വേർതിരിച്ചെടുക്കൽ ശുദ്ധീകരണം,നിർമാണം,വില്പന തുടങ്ങിയവയ്ക്കുമുള്ള ഉത്തരവാദിത്വം ഈ റെഗുലേറ്ററി ബോർഡിനായിരിക്കും. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന 2020 സമയത്താണ് ഈ അതോറിറ്റിയുടെ രൂപവത്കരണം സംബന്ധിച്ച ആദ്യ നിർദേശം വരുന്നത്. കഞ്ചാവിൻ്റെ ആഗോളവിപണിയാണ് പാകിസ്ഥാൻ ലക്ഷ്യമിടുന്നത്. കഞ്ചാവിൻ്റെ കയറ്റുമതി,വിദേശനിക്ഷേപം,ആഭ്യന്തര വിൽപ്പന എന്നിവയിലൂടെ വലിയ തോതിലുള്ള വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
 
 യുഎൻ നിയമപ്രകാരം ഒരു രാജ്യത്തിന് കഞ്ചാവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ നിർമിക്കുകയോ വിൽക്കുകയോ ചെയ്യുന്നതിന് അന്താരാഷ്ട ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഒരു ഫെഡറൽ സ്ഥാപനമുണ്ടായിരിക്കണം. 

അനുബന്ധ വാര്‍ത്തകള്‍

Next Article